തിരുവനന്തപുരം: കേരളത്തില്‍ 24 മണിക്കൂറിനിടെ 265 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഒരു മരണവും കോവിഡ് കാരണമാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ കണക്കുകള്‍ മാത്രമാണ് ലഭ്യമാകുന്നത്. ഓരോ ജില്ലയിലും എത്ര രോഗകിള്‍, ആരൊക്കെ മരണപ്പെട്ടു തുടങ്ങിയ വിവരങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുവയ്ക്കുകയാണ്.
ഇന്നലെ മൂന്നു മരണവും 300 പേര്‍ക്ക് രോഗവും സ്ഥിരീകരിച്ചു. രാജ്യത്താകമാനം 2669 രോഗികളാണുള്ളത്. ഇതില്‍ 2341 ഉം സംസ്ഥാനത്താണ്. ഇന്നലെ പരിശോധിച്ചവരില്‍ 300 പേരില്‍ രോഗം കണ്ടെത്തി. മൂന്നു പേര് മരിച്ചു. ഈ കണക്കുകളൊന്നും സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിടുന്നതല്ല. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലുള്ളതാണ്. സംസ്ഥാന ആരോഗ്യവകുപ്പ് എല്ലാ ദിവസവും പുറത്തുവിടുന്ന സാംക്രമിക രോഗങ്ങളുടെ കണക്കില്‍ കൊവിഡിനെ ഉള്‍പ്പെടുത്തിയിട്ടുമില്ല. എന്നാല്‍ നിലവില്‍ കേസുകളില്ലാത്ത നിപ്പ വൈറസ് പട്ടികയിലുണ്ട്.
നേരത്തെയും ആരോഗ്യവകുപ്പ് കൊവിഡ് മരണക്കണക്കുകളും രോഗികളുടെ എണ്ണവും മറച്ചുവച്ചത് ഏറെ വിവാദമായിരുന്നു. സമാന രീതിയിലാണ് വീണ്ടും ആരോഗ്യ വകുപ്പിന്റെ നീക്കം. ഓരോ ജില്ലയിലും എത്ര രോഗികളുണ്ട്, എത്ര പരിശോധന നടക്കുന്നു, അതില്‍ എത്ര രോഗികളുണ്ട്, രോഗവ്യാപനത്തിന്റെ തോത് എത്ര, എത്രപേര്‍ മരിക്കുന്നു തുടങ്ങിയ വിവരങ്ങളൊന്നും ആരോഗ്യവകുപ്പ് പുറത്തുവിടാതെ മറച്ചുവയ്ക്കുകയാണ്.
Kerala reported 265 new active cases of Covid19 and one death on 21st December, according to Ministry of Health and Family Welfare. pic.twitter.com/JaS52lYSNX
— ANI (@ANI) December 22, 2023
നവകേരള സദസ് സമാപിക്കുന്നത് വരെ പരിശോധനകളുടെ എണ്ണം പുറത്തുവിടേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞദിവസം കൊവിഡ് ബാധിച്ച് മരിച്ച ആളുടെ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായിരുന്നപ്പോള്‍ പരിശോധന നടത്തിയിരുന്നില്ല.
ലക്ഷണം ഉള്ളവരില്‍ മാത്രം പരിശോധന മതിയെന്ന നിര്‍ദ്ദേശമാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്. ഇത് രോഗവ്യാപനം വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ കൂട്ടാനും കൊവിഡ് മാനദണ്ഡം നിര്‍ബന്ധമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കിയ നിര്‍ദ്ദശം നവകേരള സദസിന്റെ സമാപനത്തിനു ശേഷം നടപ്പിലാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: