ന്യൂദല്‍ഹി : പാര്‍ലമെന്റ് അതിക്രമിച്ചു കടന്നകേസില് അറസ്റ്റിലായ പ്രതികളെ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കും. അതിക്രമത്തിലേക്ക് പ്രതികളെ നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ലാത്തതിനെ തുടര്‍ന്നാണ് പ്രതികളെ പരിശോധനങ്ങള്‍ക്ക് ഹാജരാക്കാന്‍ തീരുമാനിച്ചത്. ആറ് പ്രതികളെയും സൈക്കോ അനാലിസിസ് പരിശോധനകള്‍ക്ക് വിധേയമാക്കാനാണ് തീരുമാനം.
അറസ്റ്റിലായ ആറുപേരില്‍ ഒരാളെ വ്യാഴാഴ്ച ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലേക്ക് കൊണ്ടുപോയിരുന്നു. മറ്റുള്ളവരെയും ഒരാള്‍ക്കു ശേഷം അടുത്തയാള്‍ എന്ന നിലയ്ക്ക് സൈക്കോ അനാലിസിസിന് വിധേയരാക്കും. ഇവരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ഇവരില്‍ നിന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇത്.
പ്രതികളുടെ ശീലം, ദൗര്‍ബല്യം, പെരുമാറ്റം എന്നിവ മനസ്സിലാക്കുകയും മനഃശ്ശാസ്ത്രപരമായി അപഗ്രഥിക്കുന്നതുമാണ് സൈക്കോ അനാലിസിസ്. ചോദ്യം- ഉത്തരം മാതൃകയില്‍ സൈക്യാട്രിസ്റ്റുകളാണ് ടെസ്റ്റ് നടത്തുക. നല്കുന്ന ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ എന്തുകൊണ്ട് കുറ്റം ചെയ്തുവെന്ന് അന്വേഷണസംഘത്തിന് കണ്ടെത്താനാകും. മൂന്നു മണിക്കൂറാണ് ടെസ്റ്റിന് ആവശ്യമായി വരിക.
സിബിഐയുടെ ഫോറന്‍സിക് ലാബിലും രോഹിണിയിലെ എഫ്എസ്എല്ലിലുമായാണ് ടെസ്റ്റുകള്‍ നടക്കുക. ഇതിന് മുന്‍പ് ശ്രദ്ധ വാല്‍ക്കര്‍ കൊലപാതക കേസില്‍ പ്രതിയെ സൈക്കോ അനാലിസിസിന് വിധേയനാക്കിയിരുന്നു.
മണിപ്പുര്‍ സംഘര്‍ഷം, തൊഴിലില്ലായ്മ, കര്‍ഷകരുടെ വിഷയങ്ങള്‍ തുടങ്ങിയവയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാനായിരുന്നു ശ്രമം എന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഈ മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തലിലാണ് അന്വേഷണ സംഘം. നിലവില്‍ പ്രതികള്‍ 15 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണുള്ളത്.
ഡിസംബര്‍ 13-നാണ് പാര്‍ലമെന്റില്‍ അതിക്രമം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മനോരഞ്ജന്‍, സാഗര്‍ ശര്‍മ, അമോല്‍ ഷിന്‍ഡേ, നീലം ആസാദ്, ലളിത് ഝാ, മഹേഷ് കുമാവത് എന്നിവരാണ് അറസ്റ്റിലായത്. ലോക്സഭയ്ക്കുള്ളില്‍ അതിക്രമിച്ച് കടന്ന് സ്മോക് കാനിസ്റ്റര്‍ ഉപയോഗിച്ച് പുക പകര്‍ത്തുകയാണ് മനോരഞ്ജന്‍, സാഗര്‍ ശര്‍മയും ചെയ്തത്. പാര്‍ലമെന്റിന് പുറത്ത് സ്മോക് കാനിസ്റ്ററുകള്‍ ഉപയോഗിച്ച് പ്രതിഷേധിച്ചതിനാണ് അമോല്‍ ഷിന്‍ഡേയും നീലവും പിടിയിലായത്. ലളിതാണ് അതിക്രമത്തിന്റെ സൂത്രധാരന്‍ എന്നാണ് കരുതപ്പെടുന്നത്. മഹേഷ്, ഇയാളുടെ സഹായി ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: