മലപ്പുറം : കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ തടഞ്ഞ് എസ്എഫ്ഐയുടെ ധാര്‍ഷ്ഠ്യം. ബിജെപി സംഘപരിവാര്‍ അനുകൂലികള്‍ എന്ന് ആരോപിച്ച് 9 അംഗങ്ങളെ സെനറ്റ് യോഗം നടക്കുന്ന ഹാളിലേക്ക് കടക്കാന്‍ അനുവദിക്കാതെ എസ്എഫ്ഐ നേതാക്കള്‍ തടയുകയായിരുന്നു.
സെനറ്റ് ഹാളിന് മുമ്പിലായുള്ള ഗേറ്റിന്റെ നിയന്ത്രണം എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൈയ്യടക്കുകയും അതുവഴി കടന്നുവരുന്ന അംഗങ്ങളെ എസ്എഫ് നേതാക്കള്‍ തടയുകയും പേര് ചോദിച്ച ശേഷം അവര്‍ ബിജെപി, സംഘപരിവാര്‍ സംഘടനകളെ അനുകൂലിക്കുന്നവര്‍ ആണെങ്കില്‍ അവരെ കടക്കാനനുവദിക്കാതെ പുറത്തു നിര്‍ത്തുകയായിരുന്നു.
അതേസമയം യോഗത്തിനെത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് മെമ്പര്‍മാരെ കടത്തി വിട്ടു. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 9 സംഘപരിവാര്‍ അംഗങ്ങളെ തടയുമെന്ന് എസ്എഫ്ഐ പറഞ്ഞു.
ഇവരെ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ പൊതുജനങ്ങളുടെ വികാരം എസ്എഫ്ഐ ഏറ്റെടുക്കുകയാണ്. ഇത് വരെയും ഒരു സംഘപരിവാര്‍ അനുകൂലിയും കേരളത്തിലെ സര്‍വകലാശാലയിലെ സെനറ്റില്‍ എത്തിയിട്ടില്ല. ഇത്തരത്തിലാരേയും കൈകടത്താന്‍ അനുവദിക്കില്ലെന്നും എസ്എഫ്ഐ അറിയിച്ചു.
അതേസമയം ഇതിനെതിരെ പോലീസെത്തി പ്രതിഷേധക്കാരെ മാറ്റാന്‍ ഒരുങ്ങിയപ്പോള്‍ ഒന്നുകില്‍ അറസ്റ്റ്, അല്ലെങ്കില്‍ ബലം പ്രയോഗിച്ച് മാറ്റണം. അല്ലാതെ പ്രതിഷേധത്തില്‍ നിന്നും മാറില്ലെന്നാണ് എസ്എഫ്ഐ അറിയിച്ചത്. തുടര്‍ന്ന് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റാനുള്ള ശ്രമത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: