ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ നടന്നുവരുന്ന നാരീപൂജ നാളെ. നൂറാം വയസിൽ കന്നി മാളികപ്പുറമായി മല ചവിട്ടിയ പാറുക്കുട്ടിയമ്മയെയാണ് നാരീപൂജയിൽ പൂജിക്കുക. നാളെ രാവിലെ 9.30-ന് ചടങ്ങ് നടക്കും. പുലർച്ചെ നടര്രുന്ന വിശേഷാൽ പൂജകൾക്ക് ശേഷമാണ് നാരി പൂജ നടക്കുന്നത്.
ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിലാണ് നാരീപൂജ. പാറുക്കുട്ടിയമ്മയുടെ പാദം ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതരി പൂജിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: