തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.38 പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മ്യൂസിയം പൊലീസ് സ്റ്റേഷന് , കന്റോണ്‍മെന്റ് സ്റ്റേഷന് എന്നിവിടങ്ങളിലാണ് കേസെടുത്തത്. രണ്ട് സ്റ്റേഷനുകളിലായി നാല് കേസുകളാണ് എടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ 23 പേര്‍ക്കെതിരെ കേസെടുത്തപ്പോള്‍ മ്യൂസിയം സ്റ്റേഷനില്‍ 15 പേര്‍ക്കെതിരെ കേസെടുത്തു.. കണ്ടാലറിയുന്ന മുന്നൂറോളം പേരെ കേസില്‍ പ്രതിചേര്‍ക്കും.
പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിന് നേരെ ആക്രമണം, കലാപാഹ്വാനം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് ചുമത്തിയത്.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി,അന്യായമായി സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പിങ്ക് പൊലീസ് വാഹനം അടിച്ചുതകര്‍ത്തതിനും കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: