തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിനുനേരെ പ്രവര്‍ത്തകര്‍ ചെരിപ്പേറും കല്ലേറും നടത്തി. സ്ഥലത്ത് വലിയ സംഘര്ഷസാധ്യതയാണുള്ളത്.
പോലീസ് ഷിൽഡ് തകർത്ത് പ്രവർത്തകർ ലാത്തി വാങ്ങി പോലീസിനെ തല്ലി. പോലീസും പ്രവർത്തകരും നേർക്കുനേർ ഏറ്റുമുട്ടുന്ന കാഴ്ചയാണ് കണ്ടത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, എം.എല്‍എമാരായ ഷാഫി പറമ്പില്‍, എം.വിന്‍സെന്റ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി എന്നിവരടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ”വിജയന് മുഖ്യഗുണ്ടയോ മുഖ്യമന്ത്രിയോ” എന്നെഴുതിയ ബാനറുമായി പ്രസ് ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനുപേരാണ് അണിനിരന്നത്.
സെക്രട്ടേറിയേറ്റ് പരിസരത്തുള്ള നവകേരളസദസ്സുമായി ബന്ധപ്പെട്ട ഫ്ലക്സുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. ആരാന്റെ കുഞ്ഞുങ്ങളെ റോഡിൽ തല്ലുമ്പോൾ ആസ്വദിക്കുകയാണ് മുഖ്യമന്ത്രിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ ന്യായീകരിച്ച ആളാണ് പിണറായി വിജയൻ. ഒരു പേപ്പർ പോലും പിണറായിക്ക് നേരെ എറിയരുതെന്നു പറഞ്ഞതാണ്. എന്നാൽ ആ തീരുമാനം മാറ്റുകയാണെന്നും വിഡി സതീശൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: