30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തുളസി ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ബ്രാൻഡ് അമ്പാസഡറാണ് ഗൗരി ഖാൻ.
ഇന്റീരിയർ ഡിസൈനറും ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
നിക്ഷേപകരിൽ നിന്നും ബാങ്കുകളിൽ നിന്നും 30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഖാനുമായുള്ള സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇഡി ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ ഇതുവരെയും ഗൗരിഖാൻ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: