കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാനുള്ള തീരുമാനം തമിഴ്നാട് മാറ്റിവച്ചു. 139 അടിയാണ് ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതിനാലാണ് ഷട്ടറുകള്‍ ഉയര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.
വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെയാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞത്. സെക്കന്‍ഡില്‍ 3081.63 ഘനയടിയോളം വെള്ളം ആണ് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം ഇത് 15000 ഘനയടി വരെ എത്തിയിരുന്നു. പിന്നീട് കുറഞ്ഞ് ഇന്നലെ രാവിലെ 2200 ഘനയടി വരെ എത്തി. ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചതോടെയാണ് വീണ്ടും ഉയര്‍ന്നത്.
തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 256 ഘനയടിയാണ്. കഴിഞ്ഞ ദിവസം ഇത് 1867 ഘനയടിയായിരുന്നു. അനുവദനീയമായ സംഭരണശേഷി 142 അടിയാണ്. ജലനിരപ്പ് 142 അടിയില്‍ എത്തിയാല്‍ മാത്രമേ ഷട്ടര്‍ തുറക്കുകയുള്ളൂ. മുമ്പും സമാന രീതിയില്‍ 142 അടി എത്തുന്നത് വരെ തമിഴ്നാട് ഷട്ടര്‍ തുറക്കുന്നത് നീട്ടിവച്ചിട്ടുണ്ട്. രാത്രിയില്‍ ജലനിരപ്പ് 142 അടി എത്തിയാല്‍ പോലും ഷട്ടര്‍ തുറക്കുന്നതാണ് തമിഴ്നാടിന്റെ രീതി. ഇത്തരം നടപടിക്കെതിരെ വര്‍ഷങ്ങളായി പെരിയാര്‍ തീരദേശവാസികള്‍ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: