ആലപ്പുഴ: സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ശ്രമിച്ചവരെയൊക്കെ തകര്‍ത്ത ചരിത്രമാണ് ഭാരതത്തിന്റേതെന്ന് സീമാജാഗരണ്‍മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് പറഞ്ഞു. പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ രണ്ടാം ബലിദാന ദിനത്തില്‍ ആര്‍എസ്എസ് ആലപ്പുഴ നഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശ്രദ്ധാഞ്ജലി സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷക്കണക്കിന് ആളുകളുടെ ബലിദാനത്തിനും പോരാട്ടത്തിനൊടുവില്‍ ജനുവരി 22ന് അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടെ ധാര്‍മ്മികതയുടെ തേരോട്ടം തുടരുകയാണ്. ഹൈന്ദവതയെ തകര്‍ക്കാന്‍ പല ശക്തികളും ശ്രമിച്ചിട്ടുണ്ട്. പല രൂപത്തില്‍ ഇന്നും അതു തുടരുകയാണ്. നിരവധി ദേശസ്നേഹികളാണ് രാഷ്ട്രത്തേയും സനാതന ധര്‍മ്മത്തേയും സംരക്ഷിക്കാന്‍ ബലിദാനികളായിട്ടുള്ളത്. അവരുടെ സ്മരണ എക്കാലവും പ്രേരണയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്‍ജീതിനെ കൊലപ്പെടുത്തിയവര്‍ക്ക് നിയമത്തിന്റെ വഴിയില്‍ കഠിനമായ ശിക്ഷവാങ്ങി കൊടുക്കുന്നതിനും ഒരുതരത്തിലും രാഷ്ട്രദ്രോഹശക്തികള്‍ക്ക് ഇടം നല്ക്കാതെ നിരന്തരം ശക്തമായ പ്രവര്‍ത്തനവുമായി നമുക്ക് മുന്നേറാമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ജില്ലാ സംഘചാലക് കേണല്‍ രാംമോഹന്‍, ജില്ലാ കാര്യവാഹ് ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: