തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വസന്തോത്സവം പുഷ്പോത്സവത്തിന്റെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞവര്‍ഷം ടൂറിസം വകുപ്പ് സംഘടിപ്പിച്ച പുതുവല്‍സര ദീപാലാങ്കരത്തിന് ലഭിച്ച വന്‍ സ്വീകാര്യതയുടെ പശ്ചാത്തലത്തില്‍ അതിലും വിപുലമായാണ് ഇത്തവണ ലൈറ്റ് ഷോ ഒരുക്കുക.
ഈ മാസം 24 മുതല്‍ ജനുവരി രണ്ടാം തീയതി വരെയാണ് ഫ്ളവര്‍ ഷോയും ലൈറ്റ് ഷോയും . 24ന് രാവിലെ മുതല്‍ പ്രവേശനം അനുവദിക്കും. വൈകുന്നേരം മന്ത്രി പി.എ മുഹമ്മദ് റിയാസ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ‘ഇല്യുമിനേറ്റിങ് ജോയ്, സ്പ്രെഡ്ഡിങ് ഹാര്‍മണി’ എന്ന ആശയത്തിലാണ് പരിപാടി ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: