ബീജിങ് :ചൈന ഗാന്‍സു പ്രവിശ്യയില്‍ വന്‍ ഭൂചലനം. 111 പേര് മരിച്ചു. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 11.59 ഓടെ റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിക്കൊണ്ടാണ് ഭൂകമ്പം അനുഭവപ്പെട്ടത്.
ഭൂകമ്പത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങള്‍ തകര്‍ന്നു. റോഡുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെല്ലാം കേടുപാടുകള്‍ സംഭവിച്ചതായി പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. പ്രദേശത്ത് നിരവധി പേര് കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: