വാരാണസി: കഴിഞ്ഞ ദിവസം കാശി തമിഴ് സംഗമത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള സദസിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത് ‘ഭാഷിണി’യില്‍. ഏത് ഭാഷയില്‍ പ്രസംഗിച്ചാലും അത് സദസിന്റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ് ഭാഷിണി. ഭാരതീയമായി വികസിപ്പിച്ചെടുത്ത എഐ ഭാഷാവിവര്‍ത്തന സംവിധാനം സദസിന് പരിചയപ്പെടുത്തിക്കൊണ്ടാണ് പ്രധാനമന്ത്രി പ്രഭാഷണം ആരംഭിച്ചത്.
‘ഇന്ന്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വഴി പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗം ഈ വേദിയില്‍ നടന്നിട്ടുണ്ട്. ഇതൊരു പുതിയ തുടക്കമാണ്. നിങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഇതെന്നെ സഹായിക്കും, കാശി തമിഴ് സംഗമത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
തമിഴ് പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ‘ഭാഷിണി’യിലൂടെ ഇത് ചെയ്തത്. മറ്റ് ഭാരതീയ ഭാഷകള്‍ സംസാരിക്കുന്നവരോട് സംസാരിക്കുമ്പോള്‍ സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ ആളുകളെ പ്രാപ്തരാക്കുന്ന ഭാഷാ വിവര്‍ത്തന സംവിധാനമാണ് ‘ഭാഷിണി’.
തമിഴ്നാട്ടിലെയും വാരണാസിയിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം സവിശേഷമാണെന്നും വാരണാസിയില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള യാത്ര ‘മഹാദേവ’ന്റെ ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് പോകുന്നതിന് തുല്യമാണെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: