ചേര്‍ത്തല: ഒരു മണിക്കൂറോളം അപകടകരമായ രീതിയില്‍ കാറോടിച്ച് നാടിനെ ഭീതിയിലാഴ്ത്തിയ യുവാവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ച പോലീസ് നടപടിക്കെതിരെ ബിജെപി ചേര്‍ത്തല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി. 23 കിലോമീറ്ററോളം മുന്‍വശത്തെ ഇടത് ടയറില്ലാതെ കാറോടിച്ച് നിരവധി ആള്‍ക്കാരെയും വാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ച ഉദയനാപുരം സ്വദേശി ദീപന് നായരെയാണ് സ്റ്റേഷന് ജാമ്യത്തില്‍ ചേര്‍ത്തല പോലീസ് വിട്ടയച്ചത്. യുവാവിന്റെ പരാക്രമത്തില്‍ എട്ടു വാഹനങ്ങളാണ് തകര്‍ന്നത്. 13 ഓളം പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ പലരും രക്ഷപെട്ടത് തലനാരിഴക്കാണ്.
നാട്ടുകാര്‍ക്കും പോലീസിനും നേരേ അക്രമം അഴിച്ചുവിട്ട യുവാവിനെ ഒടുവില്‍ നാടകീയമായാണ് പോലീസ് നാട്ടുകാരുടെ സഹായത്താല്‍ കീഴടക്കിയത്. ഇത്രയും പ്രശ്നമുണ്ടാക്കിയ യുവാവിനെതിരെ വധശ്രമത്തിന് കേസെടുക്കാത്തത് ആരുടെ സമ്മര്‍ദ്ദം മൂലമാണെന്ന് വ്യക്തമാക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ് പറഞ്ഞു.
സമാനമായ രീതിയില്‍ പൂച്ചാക്കലില്‍ വിദ്യാര്‍ത്ഥിനികളെ ഇടിച്ചുതെറിപ്പിച്ച അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. പോലീസുകാര്‍ക്കു നേരെ പോലും വാഹനവുമായി ചീറിപ്പാഞ്ഞടുത്ത ദീപനെ രക്ഷിക്കാന്‍ പോലീസ് തിടുക്കം കാട്ടിയെന്നും ഇതാര്‍ക്ക് വേണ്ടിയാണെന്ന് ജനങ്ങളോട് തുറന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.
ഗവ. താലൂക്ക് ആശുപത്രിക്ക് സമീപം നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് ക്വാര്‍ട്ടേഴ്സിന് മു്ന്നില്‍ പോലീസ് തടഞ്ഞു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍ അദ്ധ്യക്ഷനാ
യി. ജനറല്‍ സെക്രട്ടറി പി. പ്രശാന്ത്, മണ്ഡലം സെക്രട്ടറി രതീഷ് പുന്നക്കാടന്, കൗണ്‍സിലര്‍ ആശാമുകേഷ്, അനില്‍, രാജേഷ്, ലെനിന്, മഹേഷ്, ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: