സോള്‍ (ദക്ഷിണ കൊറിയ): തിങ്കളാഴ്ച പുലര്‍ച്ചെ കിഴക്കന്‍ കടലിലേക്ക് ഉത്തരകൊറിയ അജ്ഞാത ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയന്‍ സൈന്യം. ഹ്രസ്വദൂര മിസൈല്‍ അയച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ പുതിയ വിക്ഷേപണം. ഏറ്റവും പുതിയ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഉത്തര കൊറിയ സംശയാസ്പദമായ ഒരു ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചു. കൂടുതല്‍ അപ്ഡേറ്റുകള് ഉണ്ടാകുമെന്നും ജപ്പാന് പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ പോസ്റ്റ് ചെയ്തു. വിക്ഷേപണം കണ്ടെത്തിയതായി ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് (ജെസിഎസ്) പറഞ്ഞു, എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.
ഞായറാഴ്ച രാത്രി 10:38ന് പ്യോങ്യാങ്ങില് നിന്നോ പരിസരത്ത് നിന്നോ ഉത്തര കൊറിയ ഒരു ഹ്രസ്വദൂര മിസൈല്‍ തൊടുത്തുവിട്ടിരുന്നു, അത് കിഴക്കന്‍ കടലിലേക്ക് വീണുവെന്നും ജെസിഎസ് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസത്തിനുള്ളില്‍ ഉത്തര കൊറിയയ്ക്ക് ഒരു ഐസിബിഎം വിക്ഷേപിക്കാന്‍ കഴിയുമെന്ന് ദക്ഷിണ കൊറിയയുടെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കിം ടെഹ്യോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ ബാക്ക്ടു ബാക്ക് മിസൈല്‍ വിക്ഷേപണം നടന്നത്.
ദക്ഷിണ കൊറിയയും യുഎസും ന്യൂക്ലിയര്‍ കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പിന്റെ (എന്‍സിജി) രണ്ടാം സെഷന് നടത്തി, അടുത്ത വര്‍ഷം പകുതിയോടെ ഒരു പങ്കിട്ട ആണവ തന്ത്രത്തിന്റെ ആസൂത്രണവും പ്രവര്‍ത്തനവും സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്ഥാപിക്കാന്‍ സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് മിസൈല്‍ വിക്ഷേപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: