കെ വി രാജേന്ദ്രന്
ലോകം കാതോര്‍ത്ത് കാത്തിരിക്കുന്ന ദിവ്യമുഹൂര്‍ത്തത്തിന് അയോദ്ധ്യ ഒരുങ്ങുമ്പോള്‍ , മനസ്സ് നിറയെ രാമ വിഗ്രഹത്തിന്റെ പ്രാണ പ്രതിഷ്ഠയുടെ മഴവില്‍ നിറങ്ങള്‍ നിറച്ച് കാത്തിരിക്കുകയാണ് കര്‍ഷകനായ ദളിതന് …… കാമേശ്വര് ചൗ പാല് !!
1989 നവംബര്‍ 9 ന് ഇദ്ദേഹമാണ് രാമക്ഷേത്രത്തിന്റെ അടിസ്ഥാനശില പാകിയത്.. ധന്യതയുടെ അമൂര്‍ത്ത ഭാവങ്ങള്‍ നല്കിയ നിര്‍വ്യതിയില്‍ ഇന്നുമുണ്ട് അയോദ്ധ്യയില്‍ അദ്ദേഹം.
അന്നത്തെ സംഭവം ചൗചാല് ജി ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ . മൂലയം സിങ്ങിന്റെ ഭീകരമായ നരവേട്ട, കര്‍സേവകരുടെ ചൂടു രക്തം തൂവിയ തെരുവീഥികള്‍, നൂറ് കണക്കിന് മൃതശരീരങ്ങള്‍ ഒഴുകി നടന്ന സരയൂ ….. ആദ്യ കര്‍സേവയുടെ പത്താം നാള് മാര്ഗ്ഗദര്ശ്ശക മണ്ഢലത്തിന്റെ തീരുമാനപ്രകാരം ശിലാന്യാസം നടത്താന്‍ തീരുമാനിച്ചു. രാമക്ഷേത്ര ദൗത്യം ജീവിതവൃതമാക്കിയ അശോക് സിംഘാള്‍ ജിയും മഹാമണ്ഡലേശ്വരന്മാരടക്കം അവിടെയുണ്ട്…
മുഹൂര്‍ത്തത്തിന് 5 മിനിറ്റിനു മുമ്പ് അശോക് സിംഘാള്‍ ജി കാമേശ്വറിനോട് പറഞ്ഞു നീയാണ് ശിലാസ്ഥാപനം നടത്തേണ്ടത് ,ശരീരമാകെ വിറച്ചു ,മണ്ണും ചെളിയും പുരണ്ട് നിറം മങ്ങിയ തലയില്‍ക്കെട്ടും മുഷിഞ്ഞ സ്ത്രങ്ങളുമായി നിന്ന സാധാരണക്കാരന് പോരാത്തതിന് ദളിതന് , മറുപടി പറയാതെ പകച്ച് നിന്നപ്പോള്‍ ഗൗരവത്തോടെ സിംഘാള്‍ ജി പറഞ്ഞു.
ഹിന്ദുക്കളില്‍ ആരും പതിതരല്ലെന്ന സംഘമന്ത്രം ലോകത്തിന് കാട്ടിക്കൊടുക്കേണ്ട ചരിത്ര ദൗത്യമാണ് നിന്റേത് …. അത് തന്നെ നടന്നു !!
കോടാനുകോടി രാമഭക്തരുടെ ഹൃദയ വികാരത്തിന്റെ സാക്ഷാത്കാരത്തിന് ദളിതനായ കര്ഷകന് ശില പാകി. ഇന്നുമുണ്ട് 67 കാരനായ ചൗപാല്‍ ജി ക്ഷേത്രനിര്മ്മാണതിന്റെ ചുക്കാന്‍ പിടിക്കുന്നതില്‍ ഒരാളായി !! സാമൂഹിക ഐക്യവും, സമരസതയും തന്നെയാണ് ആര്‍എസ്എസ് ലക്ഷ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: