കണ്ണൂര്‍: ദേശീയപാതയുടെ ഭാഗമായി പുതുതായി നിര്‍മ്മിച്ച തലശ്ശേരി-മാഹി ബൈപ്പാസ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. നിര്‍മാണ പ്രവര്‍ത്തികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. ബാലത്തെ പാലം പണിയും അഴിയൂരിലെ റെയില്‍വേ മേല്‍പാലം നിര്‍മാണവും ഏതാണ്ട് പൂര്‍ത്തീകരണത്തോട് അടുത്തതോടെ 2024ന്റെ തുടക്കത്തില്‍ തന്നെ പുതിയപാത ഉദ്ഘാടനം ചെയ്യപ്പെടും. അവസാനവട്ട മിനുക്കുപണികള്‍ അതിവേഗം പുരോഗമിക്കുകയാണ്.
നാട്ടുകാരുടെ നാലരപ്പതിറ്റാണിലേറെ നീണ്ടകാത്തിരിപ്പാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഒമ്പതര വര്‍ഷത്തെ മോദി ഭരണത്തിന്റെ സമസ്ത മേഖലയിലും ഉണ്ടാക്കിയ വികസന കുതിപ്പിന്റെ ഭാഗമാണ് തലശ്ശേരി-മാഹി ബൈപ്പാസും. ദേശീയപാതയില്‍ തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് ബൈപ്പാസ് വഴി തുറക്കും. ദേശീയപാത ബൈപ്പാസിനായി 1977ല്‍ ആരംഭിച്ച സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുള്പ്പെടെയുളളവര് മുന്‍കയ്യെടുത്താണ് നിര്‍മ്മാണ പ്രവൃത്തി ഊര്‍ജ്ജിതമാക്കിയത്.
ദേശീയപാത അതോറിറ്റിയുമായി ചേര്‍ന്ന് എന്‍എച്ച് 66 വികസനം വേഗം പൂര്‍ത്തിയാക്കാനുളള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തി വരികയാണ്. തലശ്ശേരി-മാഹി ബൈപാസ് പൂര്‍ത്തിയാകുന്നതോടെ യാത്രാസമയം 15 മിനിറ്റായി കുറയും. ജനങ്ങളുടെ യാത്രാദുരിതവും ഇല്ലാതാകും.
2020 മേയില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചാണ് നിര്‍മാണം തുടങ്ങിയതെങ്കിലും നെട്ടൂര്‍ ബാലത്ത് നിര്‍മാണത്തിനിടെ പാലത്തിന്റെ നാലു ബീമുകള്‍ തകര്‍ന്നുവീണതും കോവിഡും തുടര്‍ന്നുവന്ന ലോക്ഡൗണും തടസമായി. പാലയാട് നിന്നു തുടങ്ങി തലശ്ശേരി ബാലം വഴി 1170 മീറ്റര്‍ നീളുന്ന പാലം ഉള്‍പ്പെടെ നാലു വലിയ പാലങ്ങള്‍, അഴിയൂര്‍ മുക്കാളിയില്‍ റെയില്‍വേ മേല്‍പാലം, 4 വെഹിക്കുലാര്‍ അണ്ടര്‍പാസുകള്‍, 12 ലൈറ്റ് വെഹിക്കുലാര്‍ ണ്ടര്പാസുകള്, 5 സ്മോള്‍ വെഹിക്കുലാര്‍ അണ്ടര്‍പാസുകള്‍, ഒരു വെഹിക്കുലാര്‍ ഓവര്‍പാസ് എന്നിവയാണ് മാഹി മുഴപ്പിലങ്ങാട് ബൈപാസില്‍ ഉള്‍പ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: