തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സഹായമായി കെഎസ്ആര്‍ടിസിക്ക് 71 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്ഷന് വിതരണത്തിനായാണ് ഇത്.
നവംബര്‍ മുതല്‍ പെന്ഷന് വേണ്ട തുക സഹകരണ സംഘങ്ങളുടെ കണ്‍സോഷ്യത്തിലൂടെ ലഭ്യമാക്കാനായിരുന്നു മുന്‍ തീരുമാനം. ഇതിനുളള നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ഈ മാസത്തെ പെന്ഷന് വിതരണത്തിന് ആവശ്യമായ തുക സര്‍ക്കാര്‍ സഹായമായി ലഭ്യമാക്കിയത്.
കോര്പറേഷന് ഒമ്പത് മാസത്തിനിടെ 1335 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയത് 900 കോടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: