സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന താര കുടുംബമാണ് അഹാന കൃഷ്ണകുമാറിന്റേത്. അഹാനയുടെ സഹോദരിമാരുടെയും വീഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ ജനപ്രീതിയാണുള്ളത്. പിതാവ് കൃഷ്ണകുമാറും ഭാര്യയും എല്ലാ പിന്തുണയും നല്കി ഇവര്‍ക്കൊപ്പം വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അഹാന താന്‍ ഒരു സര്‍ജറിക്ക് വിധേയമായത് അറിയിക്കുകയാണ്. സ്മൈല്‍ ലേസര്‍ വിഷന്‍ എന്ന സര്‍ജറിക്കാണ് അഹാന വിധേയമായിരിക്കുന്നത്.
‘ ഒന്നര മാസം മുമ്പ്, ഞാന്‍ സ്മൈല്‍ എന്ന ലേസര്‍ വിഷന്‍ കറക്ഷന് സര്‍ജറി നടത്തി, കണ്ണടയും പിന്നെ കോണ്ടാക്റ്റ് ലെന്‍സുമായി 16 വര്‍ഷത്തെ എന്റെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞു’. എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
കണ്ണടയും പിന്നെ കോണ്ടാക്റ്റ് ലെന്‍സുമായി 16 വര്‍ഷത്തെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞ സന്തോഷമാണ് അഹാന പങ്കുവയ്ക്കുന്നത്. ഇത്രയും വര്‍ഷത്തിനിടയിലുള്ള തന്റെ കാഴ്ചയിലെ വ്യത്യാസങ്ങളും സര്‍ജറിയെക്കുറിച്ചുള്ള അനുഭവങ്ങളും അഹാന വിഡിയോയില്‍ വിശദമാക്കുന്നു.
”നിങ്ങള്‍ വിഡിയോയോയുടെ തലക്കെട്ടില്‍ കണ്ടതുപോലെ എന്റെ കണ്ണിന്റെ ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലേസര്‍ സര്‍ജറിക്ക് വിധേയയായി. ഈ ഒരു പ്രക്രിയയിലൂടെ കടന്നുപോയ എന്റെ മുഴുവന്‍ അനുഭവങ്ങളും പങ്കുവയ്ക്കാനാണ് ഞാന്‍ ഈ വിഡിയോ പങ്കുവയ്ക്കുന്നത്. ഈ വിഡിയോ ചെയ്യാന്‍ കാരണം കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്റെ ഈ അനുഭവം ഒന്നുകൂടി കാണാന്‍ വേണ്ടിയാണ്. എല്ലാ കാര്യങ്ങളും നമ്മള് ഓര്‍ത്തിരിക്കണം എന്നില്ലല്ലോ. ഈ ചികിത്സ തേടുന്നതിന് മുന്‍പ് ഇത് ചെയ്ത മറ്റൊരാളുടെ അനുഭവം നേരിട്ട് മനസിലാക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കാരണം ഒരു ശസ്ത്രക്രിയ ചെയ്യുന്നതിന് മുന്‍പ് നമ്മുടെ മനസ്സില്‍ പതിനായിരം ചോദ്യങ്ങളുണ്ടാകും. പക്ഷേ എനിക്ക് അങ്ങനെ ഒരു വിഡിയോ കാണാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് ഈ വിഡിയോ ചെയ്താല്‍ മറ്റുള്ളവര്‍ക്ക് അത് ഉപകാരപ്പെടുമെങ്കില്‍ ആകട്ടെ എന്നുകരുതി.
‘ഈ വിഡിയോ നൂറു ശതമാനം എന്റെ വ്യക്തിപരമായ അനുഭവമാണ്. ഈ വിഡിയോ ചെയ്തത് ഏതെങ്കിലും പ്രൊസീജിയറിനെയോ ആശുപത്രിയെയോ പ്രമോട്ട് ചെയ്യാന്‍വേണ്ടി അല്ല. ഈ വിഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ ഡോക്ടര്‍മാരോട് ഞാന്‍ സംസാരിച്ചതിന് നിന്നും ഇന്റര്‍നെറ്റില്‍ തിരഞ്ഞതില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങളാണ്. ഇതില്‍ ഒരുപക്ഷേ തെറ്റുകുറ്റങ്ങള്‍ ഉണ്ടാകാം അതുകൊണ്ട് എന്റെ വിഡിയോ കണ്ണുമടച്ച് പിന്തുടരാതെ സ്വയം കാര്യങ്ങള്‍ മനസിലാക്കുകയും വിദഗ്ധരുടെ ഉപദേശം തേടുകയും ചെയ്യുക. വിദഗ്ധരായ ഡോക്ടര്‍മാരുടെ ഉപദേശം ഉള്‍ക്കൊണ്ടു മാത്രമേ ഏതു ശസ്ത്രക്രിയയ്ക്കും വിധേയരാക്കാന്‍ പാടുള്ളൂ.
എന്റെ കണ്ണിന്റെ ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലാസര്‍ സര്‍ജറിക്ക് വിധേയയായി. ഞാന്‍ ചെയ്ത ശസ്ത്രക്രിയയുടെ പേര് സ്മൈല്‍ എന്നാണു. ഇത് ഒരു ലേസര്‍ സര്‍ജറി ആണ്. നമുക്ക് എല്ലാവര്ക്കും അറിയാവുന്നത് ലാസിക് എന്ന സര്‍ജറി ആണ്. മൂന്നു തരാം ലേസര്‍ ശസ്ത്രക്രിയകളാണ് നമുക്ക് ഇന്ന് ഉള്ളത്. ഒന്ന് ലാസിക്, പിന്നെ ഉള്ളത് ട്രാന്‍സ് പിആര്‍കെ (ഫോട്ടോ റിഫ്രാക്ടിവ് കേരാറ്റക്ടമി), മൂന്നാമത്തേത് സ്മൈല്‍ (സ്മാള്‍ ഇന്സിഷന് ലെന്റിക്യൂള്‍ എക്സ്ട്രാക്ഷന്‍). ഏകദേശം പതിനാറു വര്‍ഷം പിന്നിലേക്ക് പോയാല്‍ ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് കണ്ണട വക്കുന്നത്.
അങ്ങനെ ഒടുവില്‍ ഞാന്‍ ശരിക്കും കാണാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോ വാസന് ഐ കെയറില്‍ കൊണ്ടുപോയി കണ്ണ് ടെസ്റ്റ് ചെയ്തു. അവിടെ എഴുതി കാണിച്ചതൊക്കെ വായിക്കാന്‍ ഞാന്‍ വിജയകരമായി പരാജയപെട്ടു. അന്ന് വായിക്കാന്‍ പറ്റാതിരുന്നതില്‍ എനിക്ക് ത്രില്ല് ആയിരുന്നു കാരണം ഞാന്‍ പറഞ്ഞത് ശരിയായല്ലോ. കണ്ണാടി വച്ചതിന് ശേഷം ഞാന്‍ സ്കൂളിലെ ഏറ്റവും കൂള്‍ ആയ കുട്ടിയായി എന്ന് എനിക്ക് തോന്നി. എന്റെ സ്പെക്സി ലുക്കില്‍ ഞാന്‍ ഒരുപാട് അഭിമാനിച്ചു. പതിയെ പതിയെ കണ്ണാടി വക്കുന്നത് അത്ര കൂള്‍ ആയ കാര്യമല്ല എന്ന് എനിക്ക് തോന്നി. പക്ഷേ കണ്ണാടി ഇല്ലെങ്കിലും എനിക്ക് ബുദ്ധിമുട്ടി നോക്കിയാല്‍ കാണാന്‍ പറ്റുമായിരുന്നു. പിന്നീട് ഞാന്‍ കണ്ണാടി ഉടുപ്പില്‍ തൂക്കി ഇട്ടോണ്ട് നടക്കാന്‍ തുടങ്ങി കാരണം അതൊരു ഫാഷനായി എനിക്ക് തോന്നിയിരുന്നു.
അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോ എന്റെ സ്കൂള്‍ റീയൂണിയനു പോയപ്പോ എന്റെ സുഹൃത്ത് ശ്രീദേവി പറഞ്ഞു ഞാനും ലാസിക് ചെയ്യാന്‍ പോയിട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ ഞാന്‍ ട്രാന്‍സ് പിആര്‍പി എന്നൊരു ചികിത്സ ചെയ്തു ഇത് കോര്‍ണിയ കട്ടി ഇല്ലാത്തവര്‍ക്ക് ചെയ്യാന്‍ കഴിയും എന്ന്. എനിക്കതൊരു പുതിയ അറിവായിരുന്നു. എന്തായാലും ഇതൊന്നു ശ്രമിച്ചു നോക്കാം എന്നുഞാന്‍ കരുതി. ഞാന്‍ തിരിച്ചു വന്നിട്ട് എന്റെ കണ്ണുഡോക്ടര് ജെയ്ന്‍ മെസ്സേജ് അയച്ചു ചോദിച്ചു. ഡോക്ടര്‍ പറഞ്ഞു അങ്ങനെ ഒരു ശസ്ത്രക്രിയ ഉണ്ട്. പക്ഷേ സ്മൈല്‍ എന്നൊരു ശസ്ത്രക്രിയ കൂടി ഉണ്ട് അത് വേണമെങ്കില്‍ ചെയ്യാവുന്നതേ ഉള്ളൂ. ഏറ്റവും പുതിയ ട്രീറ്റ്മെന്റ് ഇതാണ് എന്ന് അദ്ദേഹം പറഞ്ഞു. കണ്ണുമായി ബന്ധപ്പെട്ട ചികിത്സ ആയതുകൊണ്ട് എനിക്ക് ഒരു പേടി ഉണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ ഡോക്ടര്‍ അഗര്‍വാള്‍ ആശുപത്രിയില്‍ പോയി. അവര്‍ കുറെ ടെസ്റ്റുകള്‍ ചെയ്തു. ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ഈ ശസ്ത്രക്രിയ ചെയ്യാന്‍ എനിക്ക് കഴിയും എന്ന് ഡോക്ടര്‍ പറഞ്ഞു.
എന്റെ ശസ്ത്രക്രിയ വളരെ വിജയകരമായിരുന്നു. കണ്ണട വയ്ക്കാതെ ദൂരെയുള്ള കാര്യങ്ങള്‍ പോലും എനിക്ക് വായിക്കാന്‍ കഴിഞ്ഞു. യഥാര്‍ഥ കാഴ്ച തിരിച്ചുകിട്ടിയതിനു ശേഷം ഞാന്‍ ആദ്യമായി കണ്ണട ഇല്ലാതെ കാണാന്‍ പോയത് എന്റെ വീടിനടുത്തുള്ള ഗോള്‍ഫ് ക്ലബ്ബ് ആണ്. ഏറ്റവും മനോഹരമായ സ്ഥലം തന്നെ എനിക്ക് കണ്ണട ഇല്ലാതെ ആദ്യമായി കാണണം എന്ന് തോന്നി. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. എന്റെ കണ്ണുകൊണ്ടു ഞാന്‍ ആദ്യമായിട്ടാണ് ഇത്രയും മനോഹരമായ കാഴ്ച കാണുന്നത്. ഒരു മങ്ങിയ കാഴ്ച്ചയില്‍ നിന്ന് 4 കെയില്‍ കാണുന്ന പോലെ ആയിരുന്നു അത്. എനിക്ക് ഈ ശസ്ത്രക്രിയ ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. അഹാന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: