എറണാകുളം: കരുവന്നൂര്‍ കേസില്‍ രണ്ട് പ്രതികളെ മാപ്പുസാക്ഷികളാക്കി നിര്‍ണായകനീക്കവുമായി എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ്:
കേസിലെ 33,34 പ്രതികളെയാണ് മാപ്പുസാക്ഷികളാക്കിയത്.
ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍ മുന്‍ മാനേജര്‍ ബിജു കരീം എന്നിവരാണ് മാപ്പുസാക്ഷികള്‍.സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്ന് പ്രതികള്‍ കോടതിയില്‍ സത്യവാങ്മൂലം നല്കി.
കേസ് ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.നേരത്തെ ഇവരുടെ രഹസ്യ മൊഴി ഇ ഡി രേഖപ്പെടുത്തി.ബാങ്ക് ക്രമക്കേടില്‍ സിപിഎം നടത്തിയ ഇടപെടലുകള്‍ സംബന്ധിച്ച് സുപ്രധാന വിവരങ്ങള്‍ നല്കാന് കഴിയുന്നവരാണ് സുനില്‍കുമാറും ബിജു കരീമും എന്നാണ് എന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: