കാലടി: ശബരിമല തീര്‍ഥാടകരുടെ എംസി റോഡിലെ പ്രധാന ഇടത്താവളമായ കാലടി കീര്‍ത്തിസ്തംഭത്തിന് എതിര്‍വശമുള്ള ശരണകേന്ദ്രത്തില്‍ അയ്യപ്പന്മാരെ കൊള്ളയടിക്കുന്നു. പത്ത് രൂപ കൊടുക്കേണ്ട ചെറിയ വാഹനങ്ങളില്‍ നിന്ന് 50 രൂപയും 20 രൂപ ഈടാക്കേണ്ട ബസുകളില്‍ നിന്നു 100 രൂപയും പാര്‍ക്കിങ് ഫീസായി ഈടാക്കുന്നു. രാത്രികാലങ്ങളില്‍ ഇതിന്റെ പല മടങ്ങാണ് വാങ്ങുന്നത്.
പഞ്ചായത്തിന്റെ സീലോ സെക്രട്ടറിയുടെ ഒപ്പോ ഇല്ലാതെയാണ് അമിത പണപ്പിരിവ് നടത്തുന്നത്. ചോദ്യം ചെയ്യുന്നവരെ ഭീഷണികൊണ്ടാണ് കരാറുകാര്‍ നേരിടുന്നത്. അയ്യപ്പന്മാരെ ഭീഷണിപ്പെടുത്തല്‍ ഇവിടെ നിത്യസംഭവമാണ്. ആന്ധ്ര, കര്‍ണാടക, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന എത്തുന്നത്. ശരണകേന്ദ്രത്തിന് സമീപമുളള കടകളില്‍ ഭക്ഷണത്തിനും വെള്ളത്തിനും അമിത വിലയാണ്. മിക്ക കടകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല.
15 രൂപയുള്ള കുപ്പിവെള്ളത്തിന് 25 രൂപയും കരിക്കിന് 60 രൂപയുമാണ് ഈടാക്കുന്നത്. നിരവധി തവണ അയ്യപ്പന്മാര്‍ പഞ്ചായത്ത് അധികൃതരെ പരാതി അറിയിച്ചെങ്കിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാനോ പരിശോധന നടത്താനോ ഇവര്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: