കോട്ടയം: കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയാല് കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പണലഭ്യത ഇക്കാര്യത്തില്‍ പ്രശ്നമല്ല. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. രാഷ്ട്രീയം വന്നതോടെയാണ് പദ്ധതി നടപ്പാക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടായത്. നവകേരള സദസ്സിന്റെ പ്രഭാതയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.ജസ്റ്റിസ് കെ.ടി. തോമസ് ആണ് കെ റെയിലിന്റെ വിഷയം ഉന്നയിച്ചത്.
കെ റെയില്‍ നമ്മള് മാത്രം വിചാരിച്ചാല്‍ നടപ്പാക്കാന്‍ സാധിക്കുന്നതല്ല. കേന്ദ്ര അനുമതി ഇല്ലാതെ നടപ്പാക്കാന്‍ പറ്റില്ല. സാധാരണ നിലയില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കേണ്ടതാണ്. ചില സങ്കുചിത മനസുകള്‍ അനുവദിച്ചില്ല. കെറെയില്‍ നടപ്പാക്കുന്നതു സംബന്ധിച്ചു ദക്ഷിണ റെയില്‍വേയോട് പരിശോധിക്കാന്‍ പറഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതിനെയും എതിര്‍ക്കുന്നതാണ് കണ്ടത്. പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: