കോട്ടയം:പട്ടികജാതി പട്ടിക വിഭാഗകര്‍ക്കു പട്ടയം നല്‍കുന്നതിനായി കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഏഴായിരത്തോളം അപേക്ഷകള്‍ വാങ്ങി വച്ചിട്ടും സര്‍വേ നടപടികള്‍ ആരംഭിച്ചിട്ടില്ലന്ന് മല അരയസഭ. പട്ടയ നടപടികള്‍ വേഗത്തിലാക്കണമെന്ന് നവകേരള സദസ്സിന്റെ പ്രഭാതയോഗത്തില്‍ മല അരയസഭ സംസ്ഥാന അധ്യക്ഷന്‍ പി.കെ. സജീവ് ആവശ്യപ്പെട്ടു.
കാഞ്ഞിരപ്പള്ളിയിലെ ഏഴായിരത്തോളം പട്ടയ അപേക്ഷകളില്‍ സര്‍വേ നടത്തി അര്‍ഹത പരിശോധിച്ച് അടുത്ത വര്‍ഷം തന്നെ പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. കോട്ടയത്തും ഇടുക്കിയിലും െ്രെടബല്‍ മാനേജ്മെന്റില്‍ രണ്ട് കോളേജുകളിലും മതിയായ രീതിയിലുള്ള കോഴ്സുകളും തസ്തികകളും ലഭ്യമാക്കണമെന്നും പി.കെ. സജീവ് ആവശ്യപ്പെട്ടു.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മലയരയ സമുദായത്തില്‍ ഉള്‍പ്പെട്ട രണ്ട് പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും അടച്ചിട്ടിരിക്കുന്ന കാല്‍നട തീര്‍ഥാടന പാതകള്‍ മുഴുവന്‍ സമയം തുറന്നു കൊടുക്കുന്ന നടപടി സ്വീകരിക്കണമെന്നും പി.കെ. സജീവ് പറഞ്ഞു.
ശബരിമല അമ്പലം സ്ഥാപിച്ചത് മല അരയര്‍ ആണ് . ശബരിമല അമ്പലവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും മല അരയര്‍ക്ക് അവകാശവും പ്രാതിനിധ്യവും ഉറപ്പാക്കണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു..ശബരിമലയില്‍ ഇന്ന് ഭക്തര്‍ അനുഭവിക്കുന്ന തിരക്കിനും പ്രശ്നങ്ങള്‍ക്കും ഏക പരിഹാരം *പാരമ്പരാഗത കാനന പാത തുറന്നുനല്കുക* മാത്രമാണ്. അതിനായി അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണം.
വിപ്ലവകരമായ ഇടപെടലായിരിന്നു മല അരയ മഹാസഭക്ക് സര്‍ക്കാര്‍ *രണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍* അനുവദിച്ചത്. തുടര്‍ നടപടി എന്ന നിലയില്‍ ശ്രീ ശബരീശ കോളജിലും െ്രെടബല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലും ആവശ്യമായ *കോഴ്സുകളും അധ്യാപക തസ്തികകളും* അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. രണ്ടിടത്തും സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയും പരിചരണവും ഉണ്ടാവണം. സജീവ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: