ജക്കാര്‍ത്ത: വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും സമ്പദ്വ്യവസ്ഥ ത്വരിതപ്പെടുത്തുന്നതിനുമായി 20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ പ്രവേശന വിസ നല്കാന് ഇന്തോനേഷ്യന്‍ ടൂറിസം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നുളളവരെ ലക്ഷ്യമിട്ടാണിത്. ഏറ്റവും കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെത്തുന്ന 20 രാജ്യങ്ങളെയാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചതെന്ന് ടൂറിസം മന്ത്രി സാന്‍ഡിയാഗ സലാഹുദ്ദീന് യുനോ ജക്കാര്‍ത്തയില്‍ പറഞ്ഞു.
20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സൗജന്യ എന്‍ട്രി വിസ നല്‍കുന്നത് വിദേശ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ വികസനത്തിന് പിന്തുണ നല്‍കാനും ഇതിലൂടെ കഴിയും.
കൂടുതല്‍ ദിവസം താമസിക്കുന്നവരും പ്രാദേശിക സമ്പദ്വ്യവസ്ഥയില് കൂടുതല്‍ ചെലവിടുന്നവരെയുമാണ് ഇന്തോനേഷ്യ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: