സ്ത്രീകളുടെ ഫോട്ടോകളിലെ വസ്ത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് മാറ്റാന്‍ സാധിക്കുന്ന ആപ്പുകളുടെയും വെബ്സൈറ്റുകളുടെയും ജനപ്രീതിയില്‍ കുതിച്ചുയരുന്നതായി ഗവേഷകര്‍. സെപ്റ്റംബറില്‍ മാത്രം 2.4 കോടി ആളുകള്‍ ഇത്തരം വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചതായി സോഷ്യല്‍ നെറ്റ്വര്‍ക്ക് വിശകലന കമ്പനിയായ ഗ്രാഫിക്ക കണ്ടെത്തി.
ഈ നഗ്നമാക്കല്‍ വെബ്സൈറ്റുകളില്‍ പലതും പ്രചാരണത്തിനായി ജനപ്രിയ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ഗ്രാഫിക്ക പറയുന്നത്. ഉദാഹരണത്തിന്, ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ എക്സ്, റെഡിറ്റ് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ നഗ്നമാക്കുന്ന ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400% ത്തിലധികം വര്‍ദ്ധിച്ചതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.
ഇത്തരം വെബ്സൈറ്റുകളില്‍ എഐ ഉപയോഗിച്ച് ഒരു ചിത്രത്തെ പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കും ഇതിലൂടെ വ്യക്തി നഗ്നമാകും. പല സേവനങ്ങളും സ്ത്രീകളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗതി കാരണം സമ്മതമില്ലാതെയുള്ള ലൈംഗീക അതിക്രമണങ്ങളാണ് വര്‍ധിച്ചു വരുന്നത്.
ഇത് ഡീപ്ഫേക്ക് പോണോഗ്രഫി എന്നു വിളിക്കാന്‍ സാധിക്കുന്ന ഒരു തരത്തിലേക്ക് വളരുകയാണ്. ആശങ്കാജനകമായ പ്രവണതയുടെ ഭാഗമാണ് ഈ ആപ്പുകള്‍. ഇതിന്റെ വ്യാപനം ഗുരുതരമായ നിയമപരവും ധാര്‍മ്മികവുമായ പ്രതികരണങ്ങളിലേക്കാണ് എത്തിക്കുന്നത്.
ഇത്തരത്തില്‍ മോര്‍ഫ് ചെയ്യുന്ന ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ നിന്നുമാണ് എടുക്കുന്നത് എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. വ്യക്തിയുടെ സമ്മതമോ നിയന്ത്രണമോ അറിവോ ഇല്ലാതെ വിതരണം ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് ആവശ്യം.
ഇത്തരം സൈറ്റുകളും ആപ്പുകളും ഓപ്പണ്‍ സോഴ്സ് (സൗജന്യം) ആണ് എന്നതും ജനപ്രതീയും ഉപയോഗവും വര്‍ധിക്കാന്‍ കാരണമാകുന്നു. യാഥാര്‍ത്ഥ്യമെന്ന് തോന്നുന്ന എന്നതും നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു സാഹചര്യമാണ് വളര്‍ന്നു വരുന്നതെന്ന് ഗ്രാഫിക്കയിലെ ഒരു അനലിസ്റ്റായ സാന്റിയാഗോ ലക്കാറ്റോസ് പറഞ്ഞു. ഇത് മുമ്പ് നാം കണ്ടിരുന്ന ഡീപ്ഫേക്കുകളെക്കാളും തിരിച്ചറിയാന്‍ പാടും ഭീകരവുമായിരിക്കുമെന്ന് അദേഹം പറഞ്ഞു.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എഐയുടെ ദുരുപയോഗത്തിനെതിരെ നിയമങ്ങളും നിയന്ത്രണങ്ങളും നിര്‍മ്മിക്കുന്ന സാഹചര്യത്തിലാണ് ലോകമെമ്പാടും ഇത്തരം പ്രവണതകള്‍ പ്രചാരണം നേടുന്നത്. അതേസമയം ഗൂഗിലും, റെഡിറ്റും മറ്റ് സമൂഹിക മാധ്യമങ്ങളും ഇത്തരം ലൈംഗീക അതിക്രമങ്ങള്‍ക്കും പരസ്യങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ചു തുടങ്ങിയതായും വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: