പത്തനംതിട്ട: തിരക്ക് അധികരിച്ചതിനെ തുടര്‍ന്ന് ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതയായതോടെ ശബരിമലയിലെ വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് പരിധി 90000 ല്‍ നിന്ന് 80000 ആക്കി കുറച്ചു.
ശബരിമലയിലെ വലിയ തിരക്ക് ശ്രദ്ധയില്‍ പെട്ട ഹൈക്കോടതി വിഷയത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തി. 76500 പേര്‍ക്ക് പ്രതിദിനം ദര്‍ശനം നടത്താന്‍ കഴിയുന്നിടത്ത് ലക്ഷത്തില്‍ അധികം പേര് എത്തുന്നതായി ഹൈക്കോടതി വിലയിരുത്തി. ദര്‍ശനസമയം കൂട്ടാനാകുമോയെന്ന് ആരാഞ്ഞെങ്കിലും കഴിയില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോര്‍ഡ് മറുപടി നല്കി.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് നട തുറന്നത് മുതല്‍ ദര്‍ശനത്തിനായി തീര്‍ഥാടകരുടെ വലിയ നിരയാണ് കാണപ്പെട്ടത്. വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോപ്പെടുത്തിയത് 90000 ഭക്തരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: