ഛോട്ടാ ചാര്ധാമുകളിലൊന്നാണ് യമുനാനദിയുടെ പ്രഭവസ്ഥാനമായ യമുനോത്രി. ഹിമാലയന്‍ മലനിരകളില്‍, സമുദ്രനിരപ്പില്‍ നിന്ന് 3293 മീറ്റര്‍ ഉയരത്തിലുള്ള യമുനോത്രി ഉത്തരാഖണ്ഡിലെ ഗര്വാളിലാണുള്ളത്.
പാപങ്ങളകലാന്‍ ഗംഗയിലെന്നതു പോലെ യമുനയിലെ സ്നാനവും വിശുദ്ധമാണ്. കാളിന്ദിപര്വതത്തില് നിന്നാണ് യമുനാനദി ഉത്ഭവിക്കുന്നത്. കാളിന്ദി പര്‍വതത്തിന്റെ താഴ്വരയില് യമുനാനദിക്കരയിലാണ് യമുനോത്രി ക്ഷേത്രമുള്ളത്. കറുത്തമാര്ബിള് ശിലയിലാണ് ദേവീപ്രതിഷ്ഠ. തൊട്ടരികെ വെളുത്ത മാര്‍ബിള്‍ ശിലയില്‍ ഗംഗാദേവിയും വാഴുന്നു. ലങ്കാദഹനം കഴിഞ്ഞ് ഹനുമാന് വാലിലെ തീകെടുത്താനെത്തിയത് യമുനോത്രി ക്ഷേത്രത്തിനു സമീപമെന്നാണ് വിശ്വാസം. ‘ബന്ദേര്‍ പൂഞ്ജ’് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ശൈത്യകാലമാകുന്നതോടെ ക്ഷേത്രമടയ്ക്കും. ദീപാവലി കഴിഞ്ഞ് രണ്ടാം നാളിലാണിത്. ആ സമയം വിഗ്രഹങ്ങള്‍ പല്ലക്കില്‍ എഴുന്നള്ളിച്ച് ഖര്സാലിയെന്ന ഹിമാലയന്‍ ഗ്രാമത്തിലേക്ക് കൊണ്ടുപോകും. പിന്നീട്, ഏപ്രില്‍ അല്ലെങ്കില്‍ മെയ്മാസത്തിലെത്തുന്ന അക്ഷയതൃതീയയ്ക്കാണ് തിരികെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: