കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മുഘ്യ അഥിതി ആയി എത്തിയതായിരുന്നു അദ്ദേഹം.ഒരു നടനെന്ന നിലയിൽ താൻ ഇനിയും മെച്ചപ്പെടാനുണ്ടെന്ന ചിന്തയായിരുന്നു അപ്പോഴൊക്കെ. ഇപ്പോൾ മേളക്കായി ക്ഷണിച്ചതിൽ സന്തോഷമുണ്ട്- പടേക്കർ പറഞ്ഞു.എന്നാൽ ഇത്തവണത്തെ വരവിൽ അടൂർ ഗോപാലകൃഷ്ണന്റെ സിനിമയുൾപ്പടെ രണ്ട് അവസരങ്ങൾ തനിക്കു ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു .ഷൂട്ടിങ്ങിനായി പലപ്പോഴും കേരളത്തിൽ വന്നിട്ടുണ്ടെങ്കിലും ആരും ക്ഷണിച്ചിട്ടില്ല .മേളയിൽ അതിഥിയായി റസൂൽ പൂക്കുട്ടി ക്ഷണിച്ചപ്പോൾ താൻ ആവശ്യപ്പെട്ടത് മലയാള സിനിമയിൽ പ്രധാന വേഷം തന്നാൽ വരുമെന്നായിരുന്നു ,അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു .
അടൂർ ഗോപാലകൃഷ്ണന്റെ വീട്ടിൽ രണ്ട് മണിക്കൂറുകളോളം ചിലവഴിക്കാനായത് ജീവിതത്തിലെ അസുലഭ നിമിഷമായിരുന്നു .അടുത്ത സിനിമയിൽ തനിക്കൊരു റോൾ തരണമെന്ന് അടൂരിനോട് നിർബന്ധപൂർവം ആവശ്യപ്പെട്ടു .അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു.ഭാഷ മാറിയാലും വികാരങ്ങൾക്ക് മാറ്റമില്ല .ഭൂമിയിൽ ഒരു ഭാഷ അത് സ്നേഹത്തിന്റെ ഭാഷ എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടായിരുന്നു നാനാ പടേക്കർ സംസാരിച്ചു തുടങ്ങിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: