വിജയവാഡ: മിഗ്ചാം ചുഴലിക്കാറ്റ് ദുര്‍ബലമായി ന്യൂനമര്‍ദമായി മാറി. ഇതിന്റെ സ്വാധീനത്തില്‍ ഒഡീഷയുടെ തെക്കന്‍ പ്രദേശങ്ങളില്‍ ഇന്ന് മഴ ലഭിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് ഗജപതി ജില്ലാ ഭരണകൂടം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധിയായിരുന്നു.
ചുഴലിക്കാറ്റ് ഭീഷണിയില്ലെങ്കിലും ഗഞ്ചം, ഗജപതി, കലഹണ്ടി, കാണ്ഡമാല്‍, നബരംഗ്പൂര്‍ ജില്ലകളില്‍ മിഗചാമിന്റെ ഭാഗമായി വ്യാപക മഴയുമ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മല്‍ക്കന്‍ഗിരി, കോരാപുട്ട്, രായഗഡ ജില്ലകളിലും ഇന്നലെ രാത്രി അതിശക്തമായ മഴ ലഭിച്ചു. ഗഞ്ചം, ഗജപതി, നബരംഗ്പൂര്‍, കലഹണ്ടി, കാണ്ഡമാല്‍, കോരാപുട്ട്, മല്‍ക്കന്‍ഗിരി, രായഗഡ എന്നീ ജില്ലകളില്‍ നാളെ രാവിലെ വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം ചെന്നൈയില്‍ വെളളക്കെട്ട് തുടരുകയാണ്. ട്രാക്ക് വെളളത്തിലായതിനാല്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പല ഭാഗങ്ങളിലും സഹായമത്തിയില്ലെന്ന് പരാതിയുണ്ട്.ചെന്നൈ, ചെങ്കല്‍പെട്ട്, തിരുവളളൂര്‍, കാഞ്ചീപുരം ജില്ലകളില്‍ വ്യാഴാഴ്ചയും സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: