ശബരിമല: സ്വന്തമായി തപാലുള്ള രണ്ടേ രണ്ടാള് മാത്രമാണ് ഭാരതത്തിലുള്ളത്. ഒന്ന് ശബരിമലയിലെ സാക്ഷാല്‍ അയ്യപ്പസ്വാമിക്കും രണ്ട് ഭാരത്തിന്റെ രാഷ്ട്രപതിക്കുമാണ്. മാളികപ്പുറം ക്ഷേത്രത്തിന് സമീപമാണ് അയ്യപ്പസ്വാമിയുടെ തപാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് മാത്രമാണ് അയ്യപ്പസ്വാമിയുടെ പിന്‍കോഡും സന്നിധാനം തപാല്‍ ഓഫീസും പ്രവര്‍ത്തിക്കുന്നത്.
വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും ഈ തപാല്‍മുദ്ര പതിച്ച കത്തയക്കാനായി വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. തപാല്‍വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ മറ്റൊരിടത്തും ഉപയോഗിക്കുന്നില്ല. ഈ മണ്ഡലകാലത്ത് ഇതു വരെ 2000ല്‍ അധികം പോസ്റ്റുകാര്‍ഡുകളാണ് ഇവിടെ നിന്നും വിറ്റഴിച്ചത്.
ഭക്തരുടെ സാമ്പത്തിക ഇടപാടുകള്‍ക്കായി ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് സംവിധാനം, മണി ഓര്‍ഡര്‍ സംവിധാനം, തീര്‍ത്ഥാടകര്‍ക്കായി പാഴ്സല്‍ സര്‍വീസ്, അരവണ ഓണ്‍ലൈന്‍ ഓഫ്ലൈന് ബുക്കിങ്, മൊബൈല്‍ റീചാര്‍ജ് തുടങ്ങിയ സേവനങ്ങളും തപാല്‍ഓഫീസില്‍ ലഭ്യമാണ്. പോസ്റ്റ്മാസ്റ്റര്‍ക്ക് പുറമെ ഒരു പോസ്റ്റുമാനും രണ്ട് മള്‍ട്ടി ടാസ്കിങ് സ്റ്റാഫുമാണ് സന്നിധാനം തപാല്‍ ഓഫീസിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: