എറണാകുളം : സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടരുകയാണെന്ന് ഹൈബി ഈഡന് എംപി.എന്നാല്‍ കൊവിഡ് കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുകയാണെന്നും ഹൈബി ഈഡന് ആരോപിച്ചു.
നവകേരള സദസ് നടക്കുന്നതിനാലാണ് കണക്കുകള്‍ ആരോഗ്യവകുപ്പ് പുറത്തുവിടാത്തതെന്ന് എം പി കുറ്റപ്പെടുത്തി. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കൊവിഡിനെതിരെ ജാഗ്രത ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കൊവിഡെന്നും ഹൈബി ഈഡന് പറഞ്ഞു.ഫേസ്ബുക്കിലൂടെയാണ് ഹൈബി ഈഡന് വിമര്‍ശനമുന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: