സ്പിരിച്വാലിറ്റി എന്ന വാക്ക് ഉയർന്ന അളവിൽ നിറഞ്ഞുനിൽക്കുന്നയാളാണ് ലാലേട്ടൻ. ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യത്തെയും പോസിറ്റീവായി മാത്രം കാണാനാണ് അദ്ദേഹത്തിനിഷ്ടം. ഭാരതത്തിലെ യോഗസമ്പ്രദായത്തിലെ ഏറ്റവും ഉയർന്ന ശിരസാണ് ലാഹരിമഹാശയൻ. ലാഹരിമഹാശയന് കാശി ബാബ എന്നൊരു പേരുണ്ടെന്ന് ഞാൻ ആദ്യമായി അറിയുന്നത് ലാലേട്ടനിൽ നിന്നാണ്.’
ആത്മീയ വഴികളോടും അത്തരം വ്യക്തിത്വങ്ങളോടും ബഹുമാനം സൂക്ഷിക്കുന്ന ആളാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ യാത്രകളില്‍ ക്ഷേത്രങ്ങളും ആശ്രമങ്ങളുമൊക്കെ ലക്ഷ്യങ്ങളാവാറുണ്ട്. സിനിമാ തിരക്കുകള്‍ക്കിടയില്‍ നിന്ന് മാറി അത്തരം യാത്രകൾ താരം നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിട്ടുമുണ്ട്. അത്തരത്തിൽ മഹാനടനൊപ്പം ചില ആത്മീയ യാത്രകൾ നടത്താൻ ഭാഗ്യം ലഭിച്ചൊരാളാണ് രാമാനന്ദ്.
അടുത്തിടെ ആന്ധ്രാപ്രദേശിലെ കുര്‍ണൂലി അവദൂത നാദാനന്ദയുടെ ആശ്രമം സന്ദർശിക്കാൻ മോഹന്‍ലാലിനൊപ്പം പോയതും ആര്. രാമാനന്ദ് ആയിരുന്നു. എഴുത്തുകാരൻ, തിരക്കഥാകൃത്ത്, യോഗാ പണ്ഡിതൻ, പ്രഭാഷകൻ എന്നിങ്ങനെയുള്ള നിലകളിലാണ് രാമാനന്ദ് അറിയപ്പെടുന്നത്. ഇപ്പോഴിതാ മോഹൻലാലിലെ സ്പിരിച്വാലിറ്റിയെ കുറിച്ച് രാമാനന്ദ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
‘ഒരുപാട് കാലത്തെ ആലോചനകൾക്ക് ശേഷമാണ് അസാമിലെ കാമാഖ്യയിലേക്കുള്ള യാത്ര സംഭവിക്കുന്നത്. കൊവിഡ് പോലുള്ള പല കാരണങ്ങൾ നീട്ടിവെച്ച ആ യാത്ര പെട്ടെന്നൊരുനാൾ യാഥാർത്ഥ്യമാവുകയായിരുന്നു.’
സ്പിരിച്വാലിറ്റി എന്ന വാക്ക് ഉയർന്ന അളവിൽ മോഹൻലാലിൽ നിറഞ്ഞ് നിൽക്കുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് രാമാനന്ദ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ‘ഒടിയൻ ചിത്രീരണം നടക്കുന്ന വേളയിലാണ് ലാലേട്ടനുമായുള്ള സൗഹൃദത്തിന്റെ തുടക്കം. നല്ല സൗഹൃദങ്ങളെ എന്നും കാത്ത് സൂക്ഷിക്കുന്നയാളാണ് അദ്ദേഹം. ചില യാത്രകൾ ഒരുപോലെ ഇഷ്ടപ്പെടുന്നവരുണ്ടാകുമല്ലോ. അത്തരത്തിൽ നടന്ന യാത്രയായിരുന്നു ലാലേട്ടനൊപ്പമുള്ള കാമാഖ്യാ തീർത്ഥാടനം.’
കാശിയിലേക്ക് ഞങ്ങൾ യാത്ര പോയതല്ല. ഷൂട്ടിനായി അദ്ദേഹം അവിടെയുണ്ടായിരുന്നു. അങ്ങനെ അവിടെ വെച്ച് കണ്ടുമുട്ടി. ഞാൻ എവിടെയും പോകാൻ ആഗ്രഹിക്കാറില്ല അത് അങ്ങനെ സംഭവിക്കുകയാണെന്നാണ് ലാലേട്ടൻ പലപ്പോഴും പറയാറുള്ളത്. പോണം എന്ന് താൻ പ്രാർത്ഥിക്കുകയാണ് ചെയ്യാറെന്നും ലാലേട്ടൻ പറയാറുണ്ട്.’ ‘കാമാഖ്യയിലേക്ക് പോവുക എന്നത് ലാലേട്ടന് വളരെ എളുപ്പമാണ് പക്ഷെ ആ യാത്ര സംഭവിക്കാൻ അദ്ദേഹം കാത്തിരിക്കും. ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് എത്തിപ്പെടാൻ പറ്റട്ടെയെന്നാണ് അദ്ദേഹം പറയാറ്. അഹങ്കാരം ഒട്ടുമില്ലാതെയാണ് പറയാറ്. അടുത്ത് എന്താണ് സംഭവിക്കുകയെന്ന് നമുക്ക് അറിയില്ലല്ലോ.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: