തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് കൊള്ളയില്‍ പണം നഷ്ടമായി ചികിത്സ ലഭിക്കാതെ മരണപ്പെട്ട കൊളങ്ങാട്ടില്‍ ശശിയുടെ കുടുംബത്തിന് താങ്ങായി സുരേഷ് ഗോപി. നേരത്തെ വീട്ടിലെത്തി കടം വീട്ടി നല്‍കാം എന്ന് വാഗ്ദാനം നടത്തിയിരുന്നു. ഇന്നലെ കാറളം പഞ്ചായത്തിലെ വെള്ളാനി ട്രിനിറ്റി ഹാളില്‍ നടന്ന എസ്ജി കോഫി ടൈംസില്‍ വച്ച് ശശിയുടെ സഹോദരങ്ങളായ കുമാരന്, സരസ്വതി, ജയശ്രീ എന്നിവര്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് സുരേഷ് ഗോപി നല്കി. മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്നാണ് സഹായം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: