ഇസ്രായേല്‍ ഐക്യദാര്‍ഢ്യറാലി നടത്തിയതിന് ബിഷപ്പിനും നടന്‍ കൃഷ്ണകുമാറിനും എതിരെ കേസ് പ്രതികരണവുമായി കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇസ്രായേല്‍ ഐക്യദാര്‍ഢ്യറാലി നടത്തിയതിന് ബിഷപ്പിനും നടന്‍ കൃഷ്ണകുമാറിനും എതിരെ കേസ്; ഇസ്രായേല്‍ പ്രധാനമന്ത്രിയെ വധിക്കണമെന്ന് ആഹ്വാനം നടത്തിയ ഉണ്ണിത്താനെതിരെ കേസില്ല. പ്രതികരണവുമായി കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.
എന്റെ കേരളം ……..എത്ര സുന്ദരം
പാക്കിസ്ഥാനില്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവനെ വെടിവെച്ച് കൊല്ലുകയാണ് ചെയ്തത് …… പക്ഷെ ഇവിടെ കേരളത്തില്‍ അല്പം ഇളവുണ്ട് ഇസ്രയേല്‍ അനുകൂല പ്രകടനമോ പ്രസ്താവനയോ നടത്തുന്നവര്‍ക്കെതിരെ കേസു മാത്രമേയുള്ളൂ
മുന്‍കൂട്ടി പെര്‍മിഷന്‍ വാങ്ങി സമാധാനപരമായി രാജ്യത്തിന്റെ നിലപാടിന് ഒപ്പം ഇസ്രായേല്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തിയതിന് ആംഗ്ലിക്കന്‍ ബിഷപ്പായ റവ: ഡോ: മോബിന്‍ മാത്യു കുന്നംപള്ളി ഒന്നാം പ്രതിയും നടന്‍ കൃഷ്ണകുമാര്‍ രണ്ടാം പ്രതിയുമായി തിരുവനന്തപുരം കോണ്‍ട്രോള്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒപ്പം കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്……..!
ഇസ്രായേലിന് അനുകൂലമായി പ്രകടനം നടത്തിയതല്ല പ്രശ്‌നമായത്, പ്രകടനത്തില്‍ ഹമാസിന് എതിരായി മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്നുള്ളതായിരിക്കണം കേസെടുക്കാന്‍ കാരണമായത് എന്നാണ് മനസ്സിലാവുന്നതെന്നും കാസ കുറിക്കുന്നു.
എന്റെ കേരളം ……..എത്ര സുന്ദരംപാക്കിസ്ഥാനിൽ ഇസ്രയേൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചവനെ വെടിവെച്ച് കൊല്ലുകയാണ് ചെയ്തത് …
Posted by CASA on Saturday, December 2, 2023
ഒക്ടോബര്‍ 15 ന് വൈകുന്നേരം 5.45നാണ് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പരിപാടി നടന്നത്. പരിപാടി നടന്നത്. സി.ഇ.എഫ്.ഐ രൂപത പ്രസിഡന്റ് ഡോ മോബിന്‍ മാത്യു കുന്നമ്പള്ളിക്കെതിരെയും കണ്ടാലറിയാവുന്ന അറുപതോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തത്.7.30 വരെ ഫൂട്പാത്തില്‍ ഉപവാസസമരം നടത്തുകയും ചെയ്തു. 143, 147, 149, 283 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്.
പോലീസ് നടപടിയ്‌ക്കെതിരേ കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു. മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച ചടങ്ങിനെ പോലീസ് തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: