ഇരുചക്ര-മുചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധി ആറ് മാസമായി ചുരുക്കിയ സർക്കാർ തീരുമാനം റദ്ദാക്കി ഹൈക്കോടതി. കേന്ദ്രസർക്കാർ 12 മാസമായിരുന്നു കാലാവധി പ്രഖ്യാപിച്ചിരുന്നത്. ഇത് മന്ത്രി ആന്റണി രാജു ആറ് മാസമായി കുറയ്ക്കുകയായിരുന്നു. പുക പരിശോധനാ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ നൽകിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
അഞ്ചര ലക്ഷത്തോളം വാഹനങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. 80 രൂപയാണ് ഒരു തവണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി നൽകേണ്ടി വരുന്നത്. കാലാവധി കുറയ്ക്കുന്നത് കേന്ദ്ര നിയമനത്തിന് വിരുദ്ധമായ റിപ്പോർട്ടാണെന്ന് അധികൃതർ സമർപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: