കോട്ടയം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നാല് ട്രെയിനുകൾക്ക് വൈക്കം റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഡിസംബർ മൂന്ന് മുതൽ ആറ് വരെ നാല് ദിവസമായിരിക്കും താത്കാലിക സ്റ്റോപ്പ് അനുവദനീയമായിരിക്കുകയെന്ന് റെയിൽവേ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഒരു മിനിറ്റാണ് സ്റ്റോപ്പിന്റെ ദൈർഘ്യം. ട്രെയിനുകളുടെ വിശദാംശങ്ങൾ ഇങ്ങനെ…
- ട്രെയിൻ നമ്പർ 16650 നാഗർകോവിൽ – മംഗലാപുരം സെൻട്രൻ പരശുറാം എക്സ്പ്രസ് – രാവിലെ 09.50ന്
- ട്രെയിൻ നമ്പർ 16649 മംഗലാപുരം സെൻട്രൽ – നാഗർകോവിൽ ജംഗ്ഷൻ പരശുറാം എക്സ്പ്രസ് – ഉച്ചയ്ക്ക് ശേഷം 02.55ന്
- ട്രെയിൻ നമ്പർ 16301 ഷൊർണൂർ ജംഗ്ഷൻ – തിരുവനന്തപുരം സെൻട്രൽ വേണാട് എക്സ്പ്രസ് – വൈകുന്നേരം 6.15
- ട്രെയിൻ നമ്പർ തിരുവനന്തപുരം സെൻട്രൽ – എറണാകുളം ജംഗ്ഷൻ വഞ്ചിനാട് എക്സ്പ്രസ് – രാത്രി 09.32
ഡിസംബർ അഞ്ചിനാണ് ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി. ആറാം തീയതിയാണ് ആറാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: