തിരുവനന്തപുരം: കേരള സന്തോഷ് ട്രോഫി ടീം മുന്‍ ക്യാപ്റ്റനും കെഎസ്ആര്‍ടിസി ഡിടിഒ യുമായിരുന്ന പാറ്റൂര്‍ ശ്രീജിത്തില്‍ ജി. ബാലകൃഷ്ണന്‍നായര്‍ (91) അന്തരിച്ചു.
1956മുതല്‍ 62 വരെ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു. സന്തോഷ് ട്രോഫി ടീമില്‍ പത്തുവര്‍ഷം കളിച്ചു. ജി.വി രാജ ട്രോഫി ഉള്‍പ്പടെയുള്ള ടൂര്‍ണമെന്റുകളില്‍ കെഎസ്ആര്‍ടിസി ടീമിനെ നയിച്ചു. സിലോണിലേക്ക് (ശ്രീലങ്ക) പര്യടനം നടത്തിയ ടീമിനെ നയിച്ചതും ഇദ്ദേഹമാണ്. മികച്ച ഡിഫന്‍ഡറായിരുന്ന ബാലകൃഷ്ണന്‍നായര്‍ തിരുക്കൊച്ചി ഫുട്ബാള്‍ ടീമിനേയും നയിച്ചിട്ടുണ്ട്.
ഭാര്യ: രാധമ്മ (റിട്ട :ലോക്കല്‍ ഫണ്ട് ഓഡിറ്റ് ). മക്കള്‍: ശ്രീലേഖ (അദ്ധ്യാപിക), ശ്രീലത (അദ്ധ്യാപിക), ശ്രീകുമാര്‍ (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഫീസ്). വേണുകുമാര്‍ (റിട്ട. സിടിസിആര്‍ഐ), ജയന്(റിട്ട.എയര്‍ഫോഴ്സ്), രാധിക. സംസ്കാരം ശാന്തികവാടത്തില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: