ആലപ്പുഴ: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് മരിച്ചു. മാവേലിക്കരയില്‍ മാങ്കാംകുഴി മലയില്‍പടീറ്റേതില്‍ വിജീഷ്-ദിവ്യാ ദാസ് ദമ്പതികളുടെ മകന് വൈഷ്ണവ് ആണ് മരിച്ചത്.
വീട്ടില്‍ നിന്നും മുറുക്ക് കുട്ടി എടുത്തുകഴിക്കുകയായിരുന്നു.തൊണ്ടയില്‍ കുടുങ്ങിയതോടെ കൊല്ലംകടവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിയില്‍വച്ച് മരണം സംഭവിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അമ്മയും വൈഷ്ണവിന്റെ ഇരട്ടസഹോദരി വൈഗയും മാത്രമാണുണ്ടായിരുന്നത്. രാവിലെയാണ് സംഭവമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: