പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരോധിത ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരനെ സുരക്ഷാ സേന വധിച്ചു.
ആക്രമണങ്ങള്‍ക്കു പിന്നാലെ ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തതായി സേന വ്യക്തമാക്കി. മരിച്ചത് നിരോധിത ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബ ഭീകരന് പിഞ്ചൂര ഷോപ്പിയാനിലെ മുഹമ്മദ് അയൂബ് അലിയുടെ മകന് കിഫയത്ത് അയൂബ് അലിയാണെന്ന് സൈന്യം സ്ഥിരീകരിച്ചു.
പുല്‍വാമയിലെ അരിഹാല്‍ ഗ്രാമത്തില്‍ ഒരു ഭീകരന്റെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പുല്‍വാമ പോലീസും സൈന്യവും സിആര്‍പിഎഫും ചേര്‍ന്ന് പ്രദേശത്ത് സംയുക്ത തിരച്ചില്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് ഒരു പിസ്റ്റള്‍, 2 മാഗസിന്, 5 ആര്‍ഡിഎസ്, 2 ഗ്രനേഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും സുപ്രധാനമായ സാമഗ്രികളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: