കോഴിക്കോട്: താമരശ്ശേരി ചുരംപാതയിൽ ബ്രേക്ക് നഷ്ടപ്പെട്ട ആംബുലൻസ് തട്ടുകടയിലേക്ക് ഇടിച്ചു കയറി. 28-ാം മൈലിലാണ് സംഭവം. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.
തട്ടുകടയിലെ ജീവനക്കാരനായ അടിവാരം സ്വദേശി ഷാജഹാന് പരിക്കേറ്റു. ഷാജഹാനെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള രോഗിയെ വയനാട് ഭാഗത്തിറക്കി മടങ്ങവെയായിരുന്നു അപകടം. ചുരമിറങ്ങവെ ആംബുലൻസിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: