കൊച്ചി: തൃശ്ശൂര്‍ കേരളവര്‍മ്മ കോളജ് യൂണിയന് തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. കൗണ്ടിങ്ങില്‍ അപാകതയുള്ളതായി ചൂണ്ടിക്കാട്ടി കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന് നല്കിയ ഹര്‍ജിയിലാണ് വിധി. അസാധുവായ വോട്ടുകള്‍ ഒഴിവാക്കി മാനദണ്ഡങ്ങള്‍ പാലിച്ച് റീ കൗണ്ടിങ് നടത്താനും കോടതി ഉത്തരവിട്ടു.
ഒരു വോട്ടിന് താന്‍ ജയിച്ചതാണെന്നും കോളജ് അധികൃതര്‍ റീ കൗണ്ടിങ് നടത്തി എസ്എഫ്ഐ സ്ഥാനാര്‍ത്ഥി കെ.എസ്. അനിരുദ്ധിനെ പത്ത് വോട്ടുകള്‍ക്ക് വിജയിയായി പ്രഖ്യാപിച്ചെന്നും ശ്രീക്കുട്ടന് ഹര്‍ജിയില്‍ പറയുന്നു.
റീകൗണ്ടിങ്ങിനിടെ രണ്ടുതവണ കറന്റ് പോയെന്നും ഈ സമയത്തു ക്രമക്കേടു നടന്നെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ആദ്യം വോട്ടെണ്ണിയപ്പോള്‍ അസാധുവായി തള്ളിപ്പോയ വോട്ടുകള്‍ റീ കൗണ്ടിങ് നടന്നപ്പോള്‍ എണ്ണാനായി പരിഗണിച്ചെന്നും അദ്ദേഹം ആരോപിച്ചു.
അസാധു വോട്ടുകള്‍ റീകൗണ്ടിങ്ങി ല്‍ സാധുവായതെങ്ങനെയെന്ന് ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഹൈക്കോടതി കോളജ് അധികൃതരോട് ചോദിച്ചു. റീകൗണ്ടിങ് റിട്ടേണിങ്് ഓഫീസര്‍ക്ക് തീരുമാനിക്കാമെന്നിരിക്കെ കോര്‍ കമ്മിറ്റിയുണ്ടാക്കിയ നടപടിയേയും കോടതി ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: