തിരുവനന്തപുരം: ലുധിയാനയില്‍ നടക്കുന്ന 73-ാമത് സീനിയര്‍ ദേശീയ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ നയിക്കാന്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നുള്ള ഗ്രിഗോ മാത്യുവും ഗ്രിമ വര്‍ഗീസും. ഇരുവരും സഹോദരിയും സഹോദരനുമാണ്. ഇക്കൊല്ലം ഡിസംബര്‍ മൂന്ന് മുതല്‍ പത്ത് വരെയാണ് ചാമ്പ്യന്‍ഷിപ്പ്.
പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് ബിയിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. തമിഴ്നാട്, ഇന്ത്യന്‍ റെയില്‍വേ, ഗുജറാത്ത് എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. കേരള വനിതകളും ഗ്രൂപ്പ് ബിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവരാണ് വനിതാ ടീമിന് ഗ്രൂപ്പ് ഘട്ടത്തില്‍ നേരിടേണ്ട മറ്റ് ടീമുകള്‍.
പുരുഷ ടീം: ഗ്രിഗോ മാത്യു വര്‍ഗീസ്(ക്യാപ്റ്റന്‍), ജെറോം പ്രിന്‍സ് ശരത് എ എസ്, അജിന് പി റെജി, സുഗീത്നാഥ് (എല്ലാവരും കെഎസ്ഇബിയില്‍ നിന്ന്) ജോഷ്വ സുനില്‍ ഉമ്മന്‍, വൈശാഖ് കെ മനോജ് (സെന്‍ട്രല്‍ ജിഎസ്ടി, കസ്റ്റംസ് കൊച്ചി) ഷാനാ സില് മുഹമ്മദ്, പ്രേം പ്രകാശ്, മുഹമ്മദ് ഷിറാസ് (. മൂവരും കേരളാ പോലീസ്) സാം ജോസ് സണ്ണി (കോട്ടയം) സുബിന് തോമസ് (മാര്‍ ഇവാനിയോസ് ) കോച്ച് ആന്റണി സ്റ്റീഫന്‍ (കേരള പോലീസ്) മാനേജര്‍ അനു മോഹന്‍ ദാസ് (കേരള പോലീസ്).
വനിതാ ടീം: ഗ്രിമ മെര്ലിന് വര്‍ഗീസ്(ക്യാപ്റ്റന്‍), ക്ലീറ്റസ്, ശ്രീകല ആര്, കവിത ജോസ്, അമൃത ഇ കെ, സൂസന് ഫ്ലോറന്റീന (എല്ലാവരും കെഎസ്ഇബിയില്‍ നിന്ന്) ചിപ്പി മാത്യു, ജയലക്ഷ്മി വി ജെ, ജോമ ജെജോ (എല്ലാവരും കേരള പോലീസില്‍ നിന്ന്) അഭിരാമി ആര് (മാര്‍ ഇവാനിയോസ്) ഒലിവിയ ടി ഷൈബു ( അസംപ്ഷന്‍ കോളേജ് ) ലക്ഷ്മി രാജ് (സെന്റ് ജോസഫ്സ് കോളേജ് ഇരിഞ്ഞാലക്കുട) കോച്ച് വിപിന്‍ കെ (കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍) മാനേജര്‍ സൂര്യ പി ആര് (കേരള പോലീസ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: