ശ്രീനഗര്‍: ലോകകപ്പ് ഫൈനലില്‍ ഭാരത ക്രിക്കറ്റ് ടീമിന്റെ പരാജയത്തില്‍ സന്തോഷ പ്രകടനം നടത്തുകയും പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്ത് ഏഴ് വിദ്യാര്‍ത്ഥികളെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തു. ഷെര്‍-ഇ-കശ്മീര്‍ യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ ഉമര്‍, ആസിഫ്, മൊഹ്സിന്‍, തൗഖീര്‍, ഖാലിദ്, സമീര്‍, ഉബൈദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഫൈനല്‍ മത്സരത്തില്‍ ഭാരതം ഓസ്ട്രേലിയയോട് തോറ്റശേഷം സഹപാഠികള്‍ തന്നെ അപമാനിക്കുകയും ആക്ഷേപകരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്തെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥി സച്ചിന് ബെയിന്‍സ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്.
കാശ്മീരി വിദ്യാര്‍ത്ഥികള്‍ തന്നെ അധിക്ഷേപിക്കുകയും ഭാരതത്തെ പിന്തുണയ്ക്കുന്നയാളാണെന്ന് പറഞ്ഞ് ആക്രമിക്കുകയും വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. കശ്മീരി വിദ്യാര്‍ത്ഥികള്‍ ”ജീവേ ജീവ് പാകിസ്താന്” (പാകിസ്താന് നീണാള്‍ വാഴുക) എന്ന് വിളിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: