തിരുപ്പതി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെ രാവിലെ എട്ടിനാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയത്. 140 കോടി ഭാരതീയരുടെ ആയുസിനും ആരോഗ്യത്തിനും സമ്പല്‍സമൃദ്ധിക്കുമായി തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചുവെന്ന കുറിപ്പോടെ ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി എക്സില്‍ പങ്കുവച്ചു.
ക്ഷേത്രദര്‍ശനത്തിനായി ഞായറാഴ്ച രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുമലയിലെത്തിയത്. ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ എസ്. അബ്ദുള്‍ നസീര്‍, മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹന് റെഡ്ഡി എന്നിവര്‍ റെനിഗിണ്ട വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: