ചെര്‍പ്പുളശ്ശേരി: പോക്സോ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ചെര്‍പ്പുളശ്ശേരി മുന്‍ ബ്ലോക്ക് കമ്മിറ്റി അംഗവുമായ പന്നിയംകുറിശ്ശി കെ. അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്. 16 കാരിയുടെ പരാതിയിലാണ് ഇന്നലെ ചെര്‍പ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നു പറഞ്ഞ് ഞായറാഴ്ചയാണ് കുട്ടി പോലീസില്‍ പരാതി നല്‍കിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിങ്കള്‍ രാവിലെ 11 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കബീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: