കൊച്ചി : ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്നും ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ പിഴ ചുമത്താമെന്നും ഹൈക്കോടതി. നിയമം ലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു.
പെര്‍മിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരെ കൊല്ലം സ്വദേശികള്‍ നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
ഇടക്കാല ഉത്തരവ് റോബിന് ബസിനും പ്രതിസന്ധിയാകും.ഓള് ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് പെര്‍മിറ്റ് പ്രകാരം സ്റ്റേജ് കാരിയേജ് ഓപ്പറേഷന് നടത്താം എന്ന വാദത്തിലാണ് റോബിന് ബസ് കോയമ്പത്തൂര്‍ ബോര്‍ഡ് വച്ച് ഓടുന്നത്. കോണ്‍ട്രാക്ട് കാര്യേജ് സ്റ്റേജ് കാര്യേജായി ഓടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റോബിന് ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: