പാലക്കാട്: കുസാറ്റ് ദുരന്തത്തില്‍ മരിച്ച ആല്‍വിന്‍ ജോസഫ് കുസാറ്റിലെത്തിയത് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കുന്നതിന്. ഗാനമേളയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് അവിടെ തന്നെ നില്‍ക്കുകയായിരുന്നെന്ന് ബന്ധുക്കള്‍.
തീര്‍ത്തും പാവപ്പെട്ട കുടുംബത്തിന്റെ അത്താണി ആയിരുന്നു ആല്‍വിന്‍. കാറ്ററിങ് ജോലികളും മറ്റും ചെയ്താണ് ആല്‍വിന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. കൂലിപ്പണിക്കാരാണ് മാതാപിതാക്കള്‍. സഹോദരിയും ഭര്‍ത്താവും എത്തിയാണ് ആല്‍ബിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. ജോലി തേടി പോകുകയാണെന്ന് പറഞ്ഞാണ് ആല്‍വിന്‍ ഇറങ്ങിയതെന്നും അച്ഛന്‍ പ്രതികരിച്ചു.
കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ് പഠിച്ച ആല്‍വിന്‍ കുസാറ്റിലാണ് പരീക്ഷ എഴുതിയത്. പരീക്ഷ പാസായതിനെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ആല്‍വിന്‍ കൊച്ചിയിലെത്തിയത്. കുസാറ്റില്‍ ആല്‍വിന് സൗഹൃദങ്ങളുമുണ്ടായിരുന്നു. അവര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ഗാനമേള കേള്‍ക്കാനായി ആല്‍വിന്‍ അവിടെ നിന്നത്.
ഗാനമേളയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലും ആല്‍വിനും ഉള്‍പ്പെടുകയായിരുന്നു. ആല്‍വിനെ കൂടാതെ മരിച്ച മൂന്ന് പേരും എഞ്ചിനീയറിങ് സെക്കന്‍ഡിയര്‍ വിദ്യാര്‍ത്ഥികളാണ്. ശ്വാസം മുട്ടിയാണ് ഇവര്‍ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: