ന്യൂദല്‍ഹി: ചൈനയില്‍ കുട്ടികളില്‍ എച്ച് 9 എന്‍ 2 രോഗം ബാധിക്കുന്നതും ശ്വാസകോശരോഗം വ്യാപിക്കുന്നതും സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.
ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ശ്വാസകോശരോഗവും ഏവിയന്‍ ഇന്‍ഫ്ലുവന്‍സയും മൂലം ഭാരതത്തില്‍ അപകടസാധ്യതകുറവാണെന്നും മന്ത്രാലയം അറിയിച്ചു. സാഹചര്യം വിലയിരുത്താന്‍ യോഗം ചേര്‍ന്നിരുന്നു. പകരാനുള്ള സാധ്യതയും മരണനിരക്കും കുറവാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നുണ്ടെങ്കിലും നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന് കീഴില്‍ തുടര്‍ച്ചയായി ആരോഗ്യസംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും ശേഷി വികസിപ്പിക്കുന്നു. ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാമിന് വെല്ലുവിളി നിറഞ്ഞ ആരോഗ്യ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അനുഭവമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: