ബാങ്കോക്ക്: ഹിന്ദു ജീവിത മൂല്യങ്ങളിലൂടെ മാത്രമേ ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ സാധിക്കുവെന്ന് തായ്ലന്ഡ് പ്രധാനമന്ത്രി ശ്രേത്ത തവിസിന്. അഹിംസ, സത്യം, സഹിഷ്ണുത, ഐക്യം എന്നീ ഹിന്ദു മൂല്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലോകം അനുഭവിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാനാകുമെന്ന് അദേഹം പറഞ്ഞു. ലോക ഹിന്ദു കോണ്‍ഗ്രസിന്റെ മൂന്നാമത്തെ സമ്മേളനത്തില്‍ നടത്തിയ ഉദ്ഘടന സന്ദേശത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.
തായ്ലാന്ഡില് വച്ചു നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അദേഹം പ്രത്യേക സന്ദേശം കൊടുത്തയക്കുകയായിരുന്നു. ലോകത്തെ ഹിന്ദു സമൂഹത്തിന്റെ പുരോഗമനവും കഴിവുറ്റ വളര്‍ച്ചയും ലക്ഷ്യം വച്ച് സംഘടിപ്പിക്കുന്ന മൂന്നാം ലോക ഹിന്ദു കോണ്‍ഗ്രസ് ഇന്ന് ഇവിടെ ആരംഭിക്കുകയാണ്. ഹിന്ദുമതത്തിന്റെ തത്വങ്ങളിലും മൂല്യങ്ങളിലും അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന പ്രത്യേക സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ തായ്ലന്‍ഡിന് സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമാധാനപരമായ സഹവര്‍ത്തിത്വത്തിനായുള്ള സമന്വയത്തിന്റെയും സന്തുലിതാവസ്ഥയുടെയും പ്രധാന തത്ത്വങ്ങള്‍ വേദങ്ങളില്‍ പ്രകടമാണ്. ഈ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ശാന്തി എന്ന ആശയം സ്ഥാപിച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു. ധര്‍മ്മത്തിന്റെ വിജയം എന്ന മുദ്രാവാക്യവുമായി നടത്തുന്ന മൂന്നാം ലോക ഹിന്ദു കോണ്‍ഗ്രസില്‍ പ്രമുഖ ഹൈന്ദവ സംഘടന നേതാക്കള്‍ ഭാഗമാകും.
മാതാ അമൃതാനന്ദമയി, ഭാരത് സേവാശ്രമം സംഘത്തിലെ സ്വാമി പൂര്‍ണാത്മാനന്ദ്, രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ സര്‍സംഘചാലക് മോഹന്‍ ഭഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാലെ, വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി മിലിന്ദ് പരന്ധേ എന്നിവര്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും. പരിപാടിയുടെ സ്ഥാപക സംഘാടകനായ സ്വാമി വിജ്ഞാനാനന്ദന്‍ ഭദ്രദീപം തെളിച്ചാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.
വിദ്യാഭ്യാസം, സാമ്പത്തികം, അക്കാദമിക്, ഗവേഷണം, വികസനം, മാധ്യമം, രാഷ്ട്രീയം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച 61 രാജ്യങ്ങളില്‍ നിന്നുള്ള 2200ലധികം പ്രതിനിധികളെ ലോക ഹിന്ദു കോണ്‍ഗ്രസ് ക്ഷണിച്ചു. ഇവരില്‍ 25 ഓളം രാജ്യങ്ങളില്‍ നിന്നുള്ള എംപിമാരും മന്ത്രിമാരും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: