കോഴിക്കോട്: ബാലുശ്ശേരിയിൽ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. ടിഎം ശ്രീനിവാസനാണ് മർദ്ദനമേറ്റത്. കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിന് പോകവെയായിരുന്നു ആക്രമണം.
വാഹനത്തിലിരുന്ന് ഇദ്ദേഹം അക്രമി സംഘത്തൈ നോക്കിയപ്പോൾ ഇവർ ഇത് ചോദ്യം ചെയ്തിരുന്നു. താൻ എക്സൈസ് ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞപ്പോൾ കാറിൽ നിന്നും വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ടി.എം ശ്രീനിവാസനെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എക്സൈസ് വിമുക്തി പോഗ്രാം അസിസ്റ്റന്റ് കമ്മിഷണറാണ് ഇദ്ദേഹം. എക്സൈസ് ഉദ്യോഗസ്ഥനാണ് താനെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് ടി.എം ശ്രീനിവാസൻ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: