ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ മാറ്റം വരുത്താനോ തിരുത്താനോ ഫീസ് ഈടാക്കില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഡിസംബര്‍ 14 വരെയാണ് ഈ സേവനം ലഭ്യമാകുക.
ഈ കാലയളവില്‍ പേര്, വിലാസം, ജനന തീയതി, ലിംഗഭേദം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവയില്‍ മാറ്റം വരുത്താനോ തിരുത്താനോ അവസരമുണ്ട്. ആധാറിലെ ജനസംഖ്യാപരമായ എല്ലാ വിശദാംശങ്ങളും അപ്ഡേറ്റ് ചെയ്യുന്നത് സൗജന്യവും ഓണ്‍ലൈനില്‍ ചെയ്യാവുന്നതുമാണ്.
ഫോട്ടോ, ഐറിസ് അല്ലെങ്കില്‍ മറ്റ് ബയോമെട്രിക് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ട വ്യക്തികള്‍ ആധാര്‍ സേവന കേന്ദ്രം നേരിട്ട് സന്ദര്‍ശിക്കുകയും ബാധകമായ ഫീസ് അടയ്ക്കണം. ഓരോ 10 വര്‍ഷം കൂടുമ്പോഴും ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടത് യുഐഡിഎഐ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: